- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മരണം; രക്ഷപ്പെട്ട 12 പേരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് ഓംകാരം എന്ന വള്ളം; തിരയിൽപെട്ട് മറിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനം വൈകിയെന്ന് മത്സ്യ തൊഴിലാളികൾ
കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. അഴീക്കൽ ഹാർബറിന് സമീപത്താണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ ഹാർബറിന് ഒര് നോട്ടിക്കൽ മൈൽ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തിരയിൽപ്പെട്ട് വള്ളം മറികയു ആയിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കായംകുളം വലിയഴിക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രക്ഷപ്പെടുത്തിയവരിൽ 12 പേരേ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാട്ടു പുഴ സ്വദേശിയുടെ പേരിലുള്ള ഓംകാര എന്ന വള്ളമായിരുന്നു മറിഞ്ഞത്. അതേസമയം കോസ്റ്റൽ പൊലീസിന്റെ ബോട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ല എന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ