- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാവിന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യാൻ മകനോട് ചോദിച്ചത് 5000 രൂപ; വിജിലൻസ് നൽകിയ 3000 രൂപ വാങ്ങുന്നതിനിടെ ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിൽ
പത്തനംതിട്ട: ഓമല്ലൂർ വില്ലേജ് ഓഫീസർ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കേസിൽ വിജിലിൻസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വാഴമുട്ടം സ്വദേശി ശിവപ്രസാദിന്റെ പരാതിയിൽ പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലാണ് സന്തോഷ് കുമാറിനെ പിടികൂടിയത്. അമ്മയുടെ പേരിലുള്ള വസ്തു ശിവപ്രസാദിന്റെ പേരിലേക്ക് മാറ്റിയപ്പോൾ പോക്കു വരവ് ചെയ്യുന്നതിന് വേണ്ടി വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു.
5000 രൂപ നൽകിയാൽ പോക്കുവരവ് നടത്താമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. വിലപേശലിനൊടുവിൽ 3000 രൂപയ്ക്ക് സമ്മതിച്ചു. ശിവപ്രസാദ് പരാതിയുമായി വിജിലൻസിനെ സമീപിച്ചു. അവർ നൽകിയ മാർക്ക് ചെയ്ത നോട്ടുകൾ നൽകുന്നതിനിടെ മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടുകയായിരുന്നു.
Next Story