- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുക്കൂർ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി; പ്ളാൻ ചെയ്തത് ഇരട്ടക്കൊലപാതകത്തിന്; തേക്കുമരമോഷണ കേസിൽ തനിക്കെതിരെ പൊലീസിന് വിവരം നൽകിയ പ്രജീഷിന് മുൻപെ മറ്റൊരു ചക്കരക്കൽ സ്വദേശിയെയും കൂടി തീർക്കാൻ പദ്ധതിയിട്ടു; പൊലീസിന് മൊഴി നൽകി കുറ്റവാളി
കണ്ണൂർ: ചക്കരക്കൽ പ്രശാന്തിയിൽ ഇ.പ്രജീഷെന്ന യുവാവിനെ കൊന്നു തള്ളിയ അബ്ദുൽ ഷുക്കൂർ ഇരട്ട കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി പൊലിസിന് മൊഴി നൽകി.പ്രജീഷിന് മുൻപേ ചക്കരക്കൽ സ്വദേശിയായ മറ്റൊരാളെയാണ് ലക്ഷ്യമിട്ടിരുന്നത്.ജയിലിൽ ഇറങ്ങിയതിനു ശേഷം ഷുക്കൂർ ഇയാളെ കൊല്ലാൻ അവസരം തേടി നടക്കുകയായിരുന്നു. എന്നാൽ ഒത്തു കിട്ടിയില്ല താഴെ മൗവ്വഞ്ചേരിയിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്നും നാലു ലക്ഷം വിലമതിപ്പുള്ള തേക്കുമരം കവർന്ന സംഭവത്തിൽ താനും കൂട്ടാളിയും കുടുങ്ങാൻ കാരണം മേൽപ്പറഞ്ഞ വ്യക്തിയും പിന്നീട് പ്രജീഷും പൊലിസിൽ നൽകിയ രഹസ്യവിവരമാണെന്നായിരുന്നു ഷുക്കൂർ വിശ്വസിച്ചിരുന്നത്.
എന്നാൽ തരത്തിന് കിട്ടിയത് പ്രജീഷിനെയാണെന്നതു കൊണ്ടു ആദ്യം പ്രജീഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു ഇതിനായി 19ന് രാത്രി 7.30 നാണ് മരപ്പണിക്കാരനായ പ്രശാന്തിനെ ഉപയോഗിച്ച് പ്രജീഷിനെ വിളിപ്പിച്ച് മദ്യപിക്കാനായി കുട്ടി കുന്നിലെ മെട്ടയിൽആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്നത്. ഇവിടെ വെച്ച് പ്രജീഷിന് ധാരാളം മദ്യം നൽകി. ഈ സമയം നേരത്തെ നടന്ന മരം മോഷണ കേസിൽ തനിക്കെതിരെ പൊലിസിന് വിവരം നൽകിയത് എന്തിനാണെന്ന് ഷുക്കൂർ ചോദിച്ചു.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മദ്യലഹരിയിൽ പ്രജീഷിനെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന കൊടുവാളെടുത്ത് തലയ്ക്കു വെട്ടി .തടയാൻ ചെന്ന പ്രശാന്തിനെ ഭീഷണിപ്പെടുത്തി വിരട്ടി വിട്ടു.പ്രശാന്ത് ഇതോടെ ചക്കരക്കൽ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയി. ഇതിനു ശേഷം പ്രജീഷിന്റെ ജീവൻ പോകുന്നതുവരെ മർദ്ദിച്ചു.സംഭവ സ്ഥലത്തിന് സമീപത്തെ തറവാട്ടുവീട്ടിൽ പോയി തുണി കയർ എന്നിവ കൊണ്ടുവന്ന് മൃതദേഹം മടക്കി കെട്ടി ഇതിനു ശേഷം മൃതദേഹം പാനേരിച്ചാൽ കനാൽ പാലം മൺ റോഡുവഴി ഉൾപ്രദേശങ്ങളിലുടെ സ്‌കൂട്ടറിൽ പൊതുവാച്ചേരി കനാൽ ഭാഗത്തേക്കു കൊണ്ടുപോയി മൺ റോഡിൽ സ്‌കൂട്ടർ നിർത്തിയതിനു ശേഷം മൃതദേഹം ചുമന്നുകൊണ്ടു പോയി കനാലിൽ ഉപേക്ഷിച്ചു.
തുടർന്ന് ഷുക്കൂർ ഭാര്യവീട്ടിലെത്തി കുളിച്ചു കിടന്നുറങ്ങി 20 ന് പുലർച്ചെ രാവിലെ4 മണിക്ക് കൊല നടത്തിയ ദിവസം ധരിച്ചവസ്ത്രം, ഷൂ എന്നിവയുമായി വീട്ടിൽ നിന്നിറങ്ങി പകൻ സമയം ചക്കരക്കല്ലിലും പരിസരങ്ങളിലുമായി ചെലവഴിച്ചു.21 ന് വൈകുന്നേരം കണ്ണൂർ - മംഗലുര് വഴി ബംഗ്‌ളുരിലും അവിടെ നിന്നും തിരുപ്പതി, വിജയവാഡ എന്നിവടങ്ങളിലെത്തി.നേരത്തെ വിജയവാഡയിൽ ഇയാളുടെ ഉപ്പയ്ക്ക് കച്ചവടം ഉണ്ടായിരുന്നു. ഈ പരിചയം വച്ചാണ് അവിടെ തങ്ങിയത്.
പിന്നീട് നാട്ടിൽ പ്രജീഷിന്റെ ബന്ധുക്കളുടെ പരാതിയിൽ പൊലിസ് അന്വേഷണമാരംഭിക്കുകയും മൃതദേഹം കണ്ടെത്തുകയും അന്വേഷണം തന്നിലേക്ക് എത്തുകയും ചെയ്യുമെന്ന് വ്യക്തമായതോടെയാണ് ഷുക്കൂർ ശനിയാഴ്‌ച്ച പുലർച്ചെ 4.30 ന് ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് പിന്നീട് പ്രതിയെ ചക്കരക്കൽ ഇൻസ്‌പെക്ടർ എൻ.കെ സത്യനാഥന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം തറവാട് വീടായ മിടാവിലെ റുബിനാസിലും കൊല നടന്ന കുട്ടിക്കുന്നു 'മ്മൽ മെട്ട, പാ കനാൽ എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്