- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് ആക്ഷനുമായി അജിത്; അജിത് കുമാര്‍ ചിത്രം വിടാമുയര്‍ച്ചി ട്രെയിലര്‍ പുറത്ത്; കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് 'വിടാമുയര്‍ച്ചി'. പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ വന്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.
ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുകയാണ് ഇപ്പോള്‍. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ശൈലിയിലാണ് ചിത്രം ഒരുക്കിയത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ചിത്രം ഫെബ്രുവരി 6ന് എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.
തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.