വയനാട് ഉരുള്‍പ്പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്കി അല്ലു അര്ജുന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഭാവന നല്കിയ വിവരം അല്ലു അര്ജുന് അറിയിച്ചത്. വയനാട്ടിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഒരുപാട് ദുഃഖമുണ്ടാക്കിയെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കുകയാണെന്നും അല്ലു അര്ജുന് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്നും സംഭാവന ഒഴുകുകയാണ്. വ്യവസായികളായ എം.എ യൂസഫലി, ടി.എസ് കല്യാണരാമന്, രവി പിള്ള, അദാനി എന്നിവര്‍ അഞ്ച് കോടിയുടെ സഹായവാഗ്ദാനമാണ് നല്‍കിയത്. മലയാള സിനിമയില്‍ നിന്നും മോഹന്‍ലാല്‍, മമ്മുട്ടി, ജോജു ജോര്‍ജ്, നവ്യനായര്‍, മഞ്ജുവാര്യര്‍, ടോവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന നല്‍കിയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. തമിഴില്‍ നിന്നും നയന്‍താര, സൂര്യ, ജ്യോതിക, കമല്ഹാസന്, വിജയ് എന്നിവരെല്ലാം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.