- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം തരണം; എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണം; സ്വത്തുക്കള്‍ വിഭജിക്കണം; തര്‍ക്കം കോടതിയില്‍
പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ എവിഎം പ്രൊഡക്ഷന്‍സില്‍ ആഭ്യന്തര തര്‍ക്കം. സ്വത്തുക്കള്‍ വിഭജിക്കണമെന്ന ആവശ്യവുമായി എവിഎം സ്ഥാപകന്‍ എവി മെയ്യപ്പന്റെ കൊച്ചുമക്കളില്‍ ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. മെയ്യപ്പന്റെ കൊച്ചുമകള്‍ അപര്‍ണ ഗുഹന്‍ ആണ് കോടതിയില്‍െ എത്തിയത്.
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതമാണ് അപര്‍ണ ആവശ്യപ്പെട്ടിരിക്കുന്നത്. എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. താന്‍ മറ്റൊരു ജാതിയില്‍ പെട്ട ഒരാളെ വിവാഹം കഴിച്ചതോടെയാണ് പിതാവ് ശത്രുതയില്‍ ആവുകയും പിന്നീട് എവിഎം സ്റ്റുഡിയോസ് എന്ന പേരില്‍ പ്രത്യേക സ്ഥാപനം തുടങ്ങുകയും ചെയ്തത്.
എവിഎം പ്രൊഡക്ഷന്‍സ് പങ്കാളിത്ത സ്ഥാപനമായിരുന്നു. എന്നാല്‍ സ്റ്റുഡിയോസില്‍ തന്നെ പങ്കാളിയാക്കില്ല. എവിഎം പ്രൊഡക്ഷന്‍സിന് നഷ്ടം വരുത്തി അടച്ചുപൂട്ടാനാണ് ഇതിലൂടെ ശ്രമിച്ചത് എന്നാണ് അപര്‍ണ പറയുന്നത്. അതേസമയം, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ നിര്‍മ്മാണ കമ്പനിയാണ് എവിഎം പ്രൊഡക്ഷന്‍സ്.
300ല്‍ അധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1935ല്‍ അല്ലി അര്‍ജുന എന്ന സിനിമ നിര്‍മ്മിച്ചാണ് എവിഎം പ്രൊഡക്ഷന്‍സിന്റെ തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിയലുകളും എവിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്.