- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാർക്കോ' യോട് മല്ലടിക്കാൻ മോഹൻലാൽ; സംവിധാനത്തിലും വിസ്മയം തീർക്കാൻ കംപ്ലീറ്റ് ആക്ടർ; ബോക്സ് ഓഫീസ് തൂക്കാൻ ബറോസിനാവുമോ ?; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ ചർച്ചയായ ചിത്രമാണ് 'ബറോസ്'. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസ് പ്രവർത്തിച്ച ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. നാല് പതിറ്റാണ്ടുകളായി മലയാളികളെ തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച താരം സംവിധായകനായെത്തുന്ന ആദ്യ ചിത്രം ആഘോഷമാക്കുക തന്നെയാവും ആരാധകരുടെ ലക്ഷ്യം.
തീയേറ്ററുകളിലെത്താൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബറോസിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായാണ് വിവരം. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ രാവിലെ 10 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.