- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം; രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു; മൂന്നാം ഭാഗത്തിനായി കാത്തിരിപ്പ്; 'ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല' എന്ന അടിക്കുറിപ്പോടെ ദൃശ്യം 3ന് ഔദ്യേഗിക സ്ഥിരീകരണം; ജോര്ജു കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല; കാത്തിരുന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മലയാള സിനിമ കണ്ട ക്രൈം ത്രില്ലറുകളില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3യുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 വരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ജീത്തു ജോസഫും, ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ദൃശ്യം 3 ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് മോഹന്‍ലാല്‍ എത്തിയത്. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ആള്‍ക്കാര്‍ ഒന്നാം ഭാഗവുമായി രണ്ടാം ഭാഗത്തെ താരതമ്യം ചെയ്യും. ഇപ്പോള്‍ ദൃശ്യം മൂന്നും വിജയിച്ചുവെന്ന് പറയുന്നു ആള്‍ക്കാര്‍. അപ്പോള്‍ വീണ്ടും താരതമ്യം വരും എന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മോഹൻലാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.
തമിഴില്‍ കമല്‍ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയാണ് ചിത്രം നിര്‍മ്മിച്ചത്. ജിത്തുജോസഫ് തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം കണ്ടിട്ട് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കമല്‍ഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതേപേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ് ഗണായിരുന്നു നായകന്‍. ശ്രീയാശരണ്‍ നായികയും. ഇങ്ങിനെ വിവിധ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്.
2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2021ല്‍ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.