ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് 'കിഷ്കിന്ധാ കാണ്ഡം'. സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. 75.25 കോടി രൂപയാണ് ചിത്രത്തിനിതുവരെ നേടാനായത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിൽ എത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ ഒന്നിനാണ് സിനിമ സ്ട്രീമിംഗ് ആരംഭിക്കുക.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ശ്രദ്ധേയമായ ചിത്രത്തിലൂടെ മോളിവുഡിൽ അരങ്ങേറിയ ദിൻജിത്ത് അയ്യത്താൻ ആയിരുന്നു 'കിഷ്കിന്ധാ കാണ്ഡം' സംവിധാനം ചെയ്തത്. ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ‘വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിർമ്മിച്ചത്. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം നൽകിയത്.

എഡിറ്റിംഗ്: സൂരജ് ഇ എസ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാസംവിധാനം: സജീഷ് താമരശ്ശേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍: രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍: ആഡ്‍സോഫാഫ്സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: നിതിന്‍ കെ പി.