- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രം ചെയ്യാന്‍ സൂര്യ തയ്യാര്‍; വിടുതലൈ 2 വിന് ശേഷം വെട്രിമാരന്‍ വാടിവാല് ചെയ്യാന്‍ തയ്യാറാണ്; ചിത്രീകരണം ഉടന്‍ ആരംഭിക്കും: നിര്‍മ്മാതാവ് കലൈപുലി എസ് താനു
സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസല്‍. വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷകളായിരുന്നു സിനിമക്ക് മേലുണ്ടായിരുന്നത്. നോട്ട് എ ടീസര്‍ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് കലൈപുലി എസ് താനു.
'ചിത്രത്തിനായി സൂര്യ തയ്യാറാണ്. വെട്രിമാരന്‍ വിടുതലൈ 2 വിന് ശേഷം വാടിവാസല്‍ ചെയ്യാന്‍ ഒരുക്കമാണ്. ആനിമേട്രോണിക്സ് ജോലികളും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. സിനിമ ഉടന്‍ തന്നെ ആരംഭിക്കും' താനു പറഞ്ഞു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക ആര്‍ വേല്‍രാജ് ആണ്.
സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വാടിവാസല്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൂര്യക്ക് പകരം മറ്റൊരു താരമായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായി. കുറച്ച് നാള്‍ മുന്‍പ് വാടിവാസല്‍ സിനിമയെ കുറിച്ച് സംവിധായകന്‍ വെട്രിമാരന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ടിരുന്നു.
സൂര്യ നായകനാകുന്ന വാടിവാസലില്‍ ചെലവേറിയ രംഗം ഉണ്ടാകും എന്നാണ് വെട്രിമാരന്‍ വ്യക്തമാക്കിയത്. ഇത് ഏകദേശം അമ്പതോ അറുപതോ ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്നതാകും. എന്നാല്‍ വാടിവാസലില്‍ ആ രംഗം താന്‍ ചിത്രീകരിക്കുമോ പൂര്‍ണമായും ഉപേക്ഷിക്കുമോ എന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും വെട്രിമാരന്‍ വ്യക്തമാക്കി. മുമ്പ് ചെലവ് കുറഞ്ഞ് സിനിമാ കഥകളായിരുന്നു ആലോചിച്ചിരുന്നത് എന്നും വെട്രിമാരന്‍ വ്യക്തമാക്കിയിരുന്നു.