- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാനാ, നീയാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്. നിന്റെ ജന്മം എനിക്കൊരു പുനര്‍ജന്മമായിരുന്നു. നിന്നെപ്പോലെയൊരു മകളെ കിട്ടിയതില്‍ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണ്, നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിന്റെ ദിവസം ആഘോഷിക്കൂ; ദയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജുപിള്ള: പോസ്റ്റ് വൈറല്‍
എപ്പോഴും ഫ്രണ്ട്‌സിനെ പോലെ കഴിയുന്ന അമ്മയും മകളുമാണ് മഞ്ജു പിള്ളയും മകള്‍ ദിയയും. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവെക്കാറുമുണ്ട്. ഈ അടുത്തിടെ ദയ മഞ്ജുവിന്റെ മുഖം ടാറ്റു അടിച്ച് സര്‍പ്രൈസ് കൊടുത്ത വീഡിയോ വൈറലായിരുന്നു. മകളുടെ സപ്പോര്‍ട്ടിനെകുറിച്ചും മഞ്ജു വാ തോരാതെ സംസാരിക്കാറുണ്ട്. ദയയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ദയയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
ജാനാ, നീയാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്. നിന്റെ ജന്മം എനിക്കൊരു പുനര്‍ജന്മമായിരുന്നു. നിന്നെപ്പോലെയൊരു മകളെ കിട്ടിയതില്‍ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണ്. നിന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിന്റെ ദിവസം ആഘോഷിക്കൂ. ഹാപ്പി ബര്‍ത്ത് ഡേ മൈ ബേബി ഗേള്‍ എന്നായിരുന്നു മഞ്ജു കുറിച്ചത്. താങ്ക്സ് അമ്മ എന്നായിരുന്നു ദയയുടെ മറുപടി. ഉമ്മ എന്നായിരുന്നു മഞ്ജു തിരിച്ച് പറഞ്ഞത്. പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചവരോടെല്ലാം ദയ നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്.
അമ്മയും മകളുമാണെങ്കിലും അടുത്ത സുഹൃത്തിനോട് ഇടപെടുന്നത് പോലെ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം അമ്മ തന്നിട്ടുണ്ട്. അത് വേണോ എന്നൊക്കെ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അമ്മ ചോദിക്കാറുണ്ട്. ഇടയ്ക്കൊരു ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തിയപ്പോള്‍ ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ആലോചിച്ച് ചെയ്താല്‍ മതിയെന്നായിരുന്നു അമ്മ പറഞ്ഞത്. ഫോട്ടോ പോസ്റ്റ് ചെയ്താല്‍ വരുന്ന പ്രതികരണങ്ങളും സഹിക്കേണ്ടി വരുമെന്നായിരുന്നു മകളോട് അച്ഛന്‍ പറഞ്ഞത്. പോസിറ്റീവായും നെഗറ്റീവായുമുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് ദയ വ്യക്തമാക്കിയിരുന്നു.