- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെറുപ്പത്തില്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്ന ആളാണ്; നീ അമ്മയാവാന്‍ പോകുന്നുവെന്നത് ഇന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല: പിറന്നാള്‍ ആശംസകള്‍ ഓസി'; കുട്ടിക്കാല വീഡിയോയുമായി അഹാന കൃഷ്ണ
സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്ന സെലിബ്രറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെ. താരത്തിന്റെ മകളായ ദിയയുടെ 27-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസപ്ര്‍ശിയായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയും ചേച്ചിയുമായ അഹാന കൃഷ്ണ. ദിയയും അഹാനയും കുട്ടിക്കാലത്ത് പാടുന്ന ആനിമേഷന്‍ പാട്ടിന്റെ വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മഞ്ചാടിയിലെ 'കട്ടുറുമ്പിന് കാത് കുത്തുന്ന' എന്ന ഗാനമാണ് ഇരുവരും ആക്ഷനുകളോടെ പാടുന്നത്. അച്ഛന്‍ കൃഷ്ണകുമാറിനോട് വീഡിയോ എടുക്കാന്‍ പറയുന്ന നിമിഷവും വീഡിയോയിലുണ്ട്. ഈ ചെറിയ വീഡിയോകള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
'ചെറുപ്പത്തില്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്ന ആളാണ് ദിയ. നീ അമ്മയാവാന്‍ പോകുന്നുവെന്നത് ഇന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. പിറന്നാള്‍ ആശംസകള്‍ ഓസി. നമ്മള്‍ നാലുപേരും ഈ പാട്ട് വീണ്ടും വീണ്ടും ഡിവിഡിയില്‍ കണ്ടിരുന്നുമാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ ഓരോ സീനും നമുക്ക് മനസിലാകും,' എന്നായിരുന്നു അഹാനയുടെ സ്‌നേഹഭരിതമായ കുറിപ്പ്.
നടി ദിയ കൃഷ്ണയുടെ ഗര്‍ഭധാരണവിവരവും വിവാഹവാര്‍ത്തയും ഇതിനോടകം തന്നെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടുന്ന കൃഷ്ണകുമാര്‍ കുടുംബത്തിലെ ഓരോ അംഗത്തിനും വലിയ പിന്തുണയും സ്‌നേഹവുമാണ് ലഭിക്കുന്നത്. അഹാനയുടെ ഈ നൊസ്റ്റാള്‍ജിക് പോസ്റ്റ് ദിയയുടെ പിറന്നാളിന് പ്രത്യേകത പകരുകയും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.