- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം; കാളിദാസിന്റെ വിവാഹം ഞങ്ങളുടെ സ്വപ്‌നമാണ്: ഗുരുവായൂരില്‍ വച്ച് കാളിദാസ് തരണിക്ക് താലിചാര്‍ത്തും; വിവാഹം എട്ടിന്
കുട്ടിക്കാലും മുതലെ മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട നടനാണ് കാളിദാസ് ജയറാം. ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിച്ച് പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയില്‍ സജീവമായത്. മലയാളത്തിലും ഇതര ഭാഷകളിലും താരം നായകനായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് താരവും കുടുംബവും. ഈ മാസം എട്ടിന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായര്‍ ആണ് വധു. നടന്‍ ജയറാമാണ് വിവാഹ തിയതി ഉള്‍പ്പെടെ പങ്കുവച്ചത്.
വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയില്‍ ജയറാം സംസാരിച്ചത്. 'എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണ്. അതിന്ന് പൂര്‍ണമാകുകയാണ്.
ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തീയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകള്‍ തന്നെയാണ്', -എന്നാണ് ജയറാം പറഞ്ഞത്.
'എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കുകയാണ്. പൊതുവേ സ്റ്റേജില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാന്‍ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തീയതി ഗുരുവായൂരില്‍ വച്ച് ഞങ്ങളുടെ വിവാഹമാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം',- കാളിദാസ് പറഞ്ഞു.