- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തുടരും സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു; ചിത്രത്തെ സ്നേഹിച്ചതിനും ചേര്‍ത്തുനിര്‍ത്തിയതിനും നന്ദി; ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്': കുറിപ്പുമായി മോഹന്‍ലാല്‍
തിയേറ്ററുകളില്‍ സജീവമാകുന്ന വിജയകഥയായ 'തുടരും'ന്റെ പ്രേക്ഷകപ്രതികരണത്തിന് നന്ദി അറിയിച്ച് സൂപര്‍താരം മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഹൃദയം നിറഞ്ഞ നന്ദി പങ്കുവെച്ച താരം, സിനിമയെ സ്‌നേഹത്തോടെ സ്വീകരിച്ച എല്ലാവര്‍ക്കും കടപ്പാടുള്ളവനാണെന്ന് രേഖപ്പെടുത്തി. 'എംപുരാന്‍'ിന്റെ വന്‍ വിജയം പിന്നിട്ട് തുടര്‍ച്ചയായി ലഭിച്ച മറ്റൊരു ഹിറ്റായി 'തുടരും' മാറിയതില്‍ മോഹന്‍ലാലും സംഘം മുഴുവന്‍ സന്തോഷത്തിലാണ്. പ്രധാന പങ്കാളികളായ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനശൈലി, മോഹന്‍ലാല്‍-ശോഭന ജോടിയുടെ കരിഷ്മ എന്നിവയാണ് സിനിമയെ പ്രേക്ഷകമനസ്സില്‍ ആഴമായി ഇടം നേടിയെടുക്കാന്‍ സഹായിച്ചത്.
അതേസമയം തുടരും സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രത്തെ സ്നേഹിച്ചതിനും ചേര്‍ത്തുനിര്‍ത്തിയതിനും നന്ദിയെന്നും സൂപ്പര്‍താരം കുറിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല, തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്.
എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് കുമാര്‍, ഷാജി കുമാര്‍, ജേക്സ് ബിജോയ്, പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരും ചിത്രത്തെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി, മോഹന്‍ലാല്‍ കുറിച്ചു.