മനാമ: ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ബഹ്റൈനിലെ ഹൂറ എക്സിബിഷൻ റോഡിന് സമീപം മിസൈൽ പതിച്ചുവെന്നും, താൻ പങ്കെടുത്ത ഉദ്ഘാടനത്തിന് തൊട്ടടുത്തും തനിക്കറിയാവുന്നവർ താമസിക്കുന്ന സ്ഥലത്തുമായിരുന്നു സ്ഫോടനമെന്നും വൈറൽ താരം രേണു സുധി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് മിസൈൽ ആക്രമണത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് രേണു സുധി പറഞ്ഞു. അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ് വലിയൊരു സ്ഫോടനമാണ് അവിടെയുണ്ടായത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി അവർ പറഞ്ഞു. തനിക്കറിയാവുന്നവരാണ് ആ പ്രദേശത്തുള്ളതെന്നതിനാൽ സംഭവത്തിൽ കടുത്ത ദുഃഖവും ആശങ്കയുമുണ്ടെന്നും, ആർക്കും ഒന്നും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നതായും അവർ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഉണ്ടാകണമെന്നും രേണു സുധി ആഹ്വാനം ചെയ്തു. യുദ്ധം ആർക്കും സന്തോഷം നൽകുന്ന ഒന്നല്ലെന്നും അത് ഒരുപാട് പേരുടെ കണ്ണീരാണെന്നും അവർ കൂട്ടിച്ചേർത്തു. നമ്മുടെ പ്രവാസികളൊക്കെ പേടിച്ച് കഴിയുകയാണ് സത്യം പറഞ്ഞാല്‍. അത് കണ്ടിട്ട് എനിക്ക് വിഷമമാണ് തോന്നുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നമുക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ സാധിക്കൂ. എല്ലാം ശാന്തമാവട്ടെ’, രേണു സുധി പറയുന്നു.