- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ്; എന്നാല്‍ ഇത് ഏപ്പോഴും സംഭവിക്കുന്നു; ഇനി പ്രതികരിക്കേണ്ട സമയം: തനിക്കെതിരായ തെറ്റായ പ്രചരണത്തിനെതിരെ സായ് പല്ലവി
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ അഭിനേതാക്കള്‍ പോകാറുണ്ട്. അന്നപൂരണി, ശ്രീരാമരാജ്യം എന്നീ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ നയന്‍താര മാംസാഹാരം കഴിക്കുന്നത് നിര്‍ത്തി വ്രതം എടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത് പോലെ നിതീഷ് തിവാരിയുടെ 'രാമായണ' എന്ന ചിത്രത്തിനായി സായ് പല്ലവിയും വ്രതത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അപ്പാടെ നിഷേധിച്ചിരിക്കുകയാണ് സായ് ഇപ്പോള്‍.
സാധാരണ തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങളോടൊന്നും താരം പ്രതികരിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ രാമായണ സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമമായ 'സിനിമാ വികട'നില്‍ വന്ന ഒരു വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഏകദേശം 835 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന രാമായണ.
രാമായണത്തില്‍ അഭിനയിക്കാന്‍ വേണ്ടി സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയെന്നും വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ഭക്ഷണം പാകം ചെയ്യാന്‍ വേണ്ടി പ്രത്യേക ഷെഫിനെ കൊണ്ടുപോകുന്നു എന്ന വാര്‍ത്തയാണ് പ്രചരിച്ചത്. ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാല്‍ ഇനി ഇത്തരം തെറ്റിയ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് സായ് പല്ലവി എക്സിലൂടെ പറഞ്ഞത്.
സിനിമാ വികടന്‍ നല്‍കിയ വാര്‍ത്തയുടെ പോസ്റ്റര്‍ അടക്കം പങ്കുവെച്ചാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. 'മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികള്‍ / കെട്ടിച്ചമച്ച നുണകള്‍ / തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാല്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല.
എന്റെ സിനിമകളുടെ റിലീസുകള്‍/ പ്രഖ്യാപനങ്ങള്‍ തുടങ്ങി എന്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ഇനി ഏതെങ്കിലും 'പ്രശസ്ത' പേജോ മാധ്യമമോ/ വ്യക്തിയോ, വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഇത്തരം കഥയുമായി വരുന്നത് എന്റെ കണ്ണില്‍പ്പെട്ടാല്‍ നിയമപരമായി അതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്' എന്നും സായ് പല്ലവി പറഞ്ഞു.