- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തുടരും' ഞാൻ കണ്ടു അത് എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്; കുറെ വർഷങ്ങൾക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു; ചിലപ്പോൾ അവർ മറന്നുപോയതായിരിക്കാം..!; ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ; പുതിയ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരാധകർ
വലിയ പ്രതീക്ഷ ഇല്ലാതെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രമായിരുന്നു 'തുടരും'. തിയറ്ററുകളിൽ ഇറങ്ങിയ ചിത്രം വമ്പൻ ഹിറ്റടിക്കുകയും ചെയ്തു. ഫാമിലി ഓഡിയൻസ് അടക്കം വലിയ ആവേശത്തിലാണ് ചിത്രത്തെ ഏറ്റെടുത്തത്. തരുൺ മൂർത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഒടിടിയിൽ അടക്കം വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ, തുടരും സിനിമയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ.
ഇതോടെ പുതിയൊരു വിവാദത്തിനാണ് തിരികൊളുത്തിരിക്കുന്നത്. 'തുടരും' സിനിമ താൻ കണ്ടുവെന്നും. അത് എന്റെ ചിത്രത്തിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. കുറെ വർഷങ്ങൾക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നുവെന്നും പറയുന്നു. ചിലപ്പോൾ അവർ മറന്നുപോയതായിരിക്കാമെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ വൈറൽ പോസ്റ്റ്
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.
“കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. തൊടരും എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.