- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡോണൾഡ് ട്രംപ് തന്റെ മേലധികാരിയായിരുന്നു, പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്'; തുറന്ന് പറഞ്ഞ് സുസ്മിത സെൻ
മുംബൈ: വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട കാലത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ജോലിചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം സുസ്മിത സെൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും വ്യക്തിജീവിതത്തിലെയും പ്രധാന വിശേഷങ്ങളും ഓർമകളുമെല്ലാം ആരാധകരുമായി സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് സുസ്മിത സെൻ. 2010-12 കാലയളവിൽ മിസ് ഇന്ത്യ യൂണിവേഴ്സിന്റെ ഫ്രൈഞ്ചൈസി ഉടമയായി പ്രവർത്തിക്കുന്ന സമയത്തായിരുന്നു ട്രംപിനൊപ്പം ജോലി ചെയ്യേണ്ടി വന്നതെന്നാണ് സുസ്മിത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പരസ്യങ്ങളും സിനിമയുമായി തിരക്കിലായിരുന്നു കാലത്താണ് ആഗ്രഹിച്ചിരുന്ന ഒരു അവസരം സുസ്മിതയെ തേടിയെത്തിത്. ‘മിസ് യൂണിവേഴ്സ് സംഘടന എന്നെ വിളിച്ച് ഫ്രൈഞ്ചൈസി ഏറ്റെടുക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇത് സത്യമാണോ എന്നാണ് ഞാൻ ഇക്കാര്യം കേട്ടപ്പോൾ അവരോട് തിരിച്ചു ചോദിച്ചത്. കാരണം അത് എന്റെ ഒരു സ്വപ്നമായിരുന്നു. ആ കരാറിൽ ഒപ്പു വച്ചു. അതിനു ശേഷമാണ് കരാർ ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞത്' സുസ്മിത പറഞ്ഞു.
എന്നാൽ ഡോണൾഡ് ട്രംപ് തന്റെ മേലധികാരിയായിരുന്നില്ലെന്നും സുസ്മിത സെൻ വ്യക്തമാക്കി. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ എന്നെ വിളിച്ച് ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. സ്വപനം കാണുകയാണോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്. അങ്ങനെ ആ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ ഒപ്പിട്ടതിനുശേഷമാണ് അത് ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നറിഞ്ഞത്.
ട്രംപ് തന്‍റെ ബോസ് ആയിരുന്നില്ലെന്നും മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനായിരുന്നു തന്‍റെ മേലുദ്യോഗസ്ഥരായിരുന്നതെന്നും നടി വ്യക്തമാക്കി. താന്‍ ട്രംപിന്‍റെ ഫ്രഞ്ചൈസി ഉടമ മാത്രമായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി കൂടിക്കാഴ്ചകൾ നടത്തേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.പക്ഷെ, ആ കാലം അത്ര എളുപ്പമായിരുന്നില്ലെന്നും സുസ്മിത പറയുന്നു.അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സുസ്മിത തയ്യാറായില്ല. അധികാരമോ പണമോ കൊണ്ടായിരിക്കില്ല ചില മനുഷ്യര്‍ക്ക് നമ്മളിൽ സ്വാധീനം ചെലുത്തുന്നത് മറിച്ച് അവരുടെ രീതികൾ കൊണ്ടായിരിക്കുമെന്നും എന്നാൽ ട്രംപ് അക്കൂട്ടത്തിൽപ്പെടുന്ന ആളല്ലെന്നും സുസ്മിത സെൻ കൂട്ടിച്ചേർത്തു.