- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽ
കണ്ണൂർ: ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരം എ.ഐ.സി.സി മുൻ അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓഡിലിന് വില കുറയുമ്പോഴും രാജ്യത്തിൽ പെട്രോളിനും ഡീസലിനും വില കൂട്ടി നരേന്ദ്ര മോദി സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഇന്ധന വില വർധനവിലൂടെ കേന്ദ്ര സർക്കാർ നേടിയത്.
സാധാരണക്കാരെയും കർഷകരെയും വ്യാപാരികളെയും ചൂഷണം ചെയ്തുകൊണ്ടാണ് സർക്കാർ അവരുടെ പോക്കറ്റിൽ നിന്നും കൈയിട്ടു പണമെടുക്കുന്നത്. നമുക്കറിയാം ജി.എസ്.ടി വന്നതുമുതൽ കർഷകരുടെയും വ്യാപാരികളുടെയും നട്ടെല്ലൊടിഞ്ഞു ഇതിനു പുറമേയാണ് റെയിൽവേയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്. രാജ്യത്തിന്റെ ആസ്തി വിൽപ്പന ചർച്ച ചെയ്യുന്നതിനായി പാർലമെന്റിൽ ചർച്ച ചെയ്യുന്നതിൽ നിന്നു മോദി സർക്കാർ ഒളിച്ചോടുകയാണെന്നും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യമാകെ 'കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടിക്ക് ശക്തമായ തിരിച്ചു വരാൻ അച്ചടക്കത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനം ആരുന്നയിച്ചാലും വെച്ചുപൊറുപ്പിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. ഈ മാസം അഞ്ചിന് ഡി.സി.സി അധ്യക്ഷൻ മാർ ചുമതലയേൽക്കും.
ഇതിനു ശേഷം ഇവർക്ക് കെപിസിസി ആസ്ഥാനമന്ദിരത്ത് രാഷ്ട്രീയ വർക്ക്ഷോപ്പ് നടത്തുമെന്നും ഇതിനു ശേഷമാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മാർ പ്രവർത്തകരിലേക്ക് ഇറങ്ങുകയെന്നും സുധാകരൻ പറഞ്ഞു. സെമി കാഡർ സംവിധാനത്തിലൂടെയാണ് ഇനി കോൺഗ്രസ് മുൻപോട്ടു പോവുക ഓരോ നേതാക്കളും അച്ചടക്കം പാലിച്ച് പാർട്ടിക്കായി ഒരു പ്രവാഹം പോലെ പ്രവർത്തിക്കാൻ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുൻപോട്ടു പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടു മുൻപോട്ടു പോകാൻ സുധാകരനും കഴിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും എം.എം ഹസനുമൊക്കെ പാർട്ടിക്കായി വിലമതിക്കാത്ത സംഭാവനകൾ നൽകിയ നേതാക്കളാണെന്ന് വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐ.സി.സി സെക്രട്ടറി പി വി മോഹൻ, എം.എം ഹസൻ, ബിന്ദുകൃഷ്ണ, രാജ് മോഹൻ ഉണ്ണിത്താൻ, നിയുക്ത ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്