തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയായപ്പോൾ അഞ്ച് മന്ത്രിമാർ പടിക്കു പുറത്തായി. ഇതിൽ പ്രധാനി ഈ മന്ത്രിസഭയിലെ നയങ്ങൾ അടക്കം തീരുമാനിച്ച ധനമന്ത്രി തോമസ് ഐസക്കിന് സീറ്റില്ലെന്നാണ്. മറ്റാരും ഇല്ലെങ്കിലും ഐസക്ക് മന്ത്രിസഭയിൽ വേണ്ട ആവശ്യകത സംസ്ഥാന സമിതിയിലെ അംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ പിണറായി ഇളവു നൽകാൻ തയ്യാറായില്ല. പ്രമുഖർ പുറത്തായ പട്ടികയിൽ ഇനി ആരു തിരുത്തും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.

തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എകെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്കാണ് ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടത്. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാൽ സി.കെ ശശീന്ദ്രൻ എംഎൽഎ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂർത്തിയാക്കിയില്ലെങ്കിലും ബേപ്പൂർ എംഎൽഎ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎൽഎ കെ.യു അരുണൻ എന്നിവരും ഇത്തവണ സ്ഥാനാർത്ഥികളാവില്ല. ഷൊർണൂർ എംഎൽഎമാരായ പി.കെ ശശിയും മത്സരത്തിനില്ല. മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ മത്സരിക്കും. തൃശ്ശൂർ ജില്ലാ സെക്രട്ടറിയേര്‌റ് കെ രാധാകൃഷ്ണന് ചേർന്ന മണ്ഡലം തിരഞ്ഞെടുക്കും. ചേലക്കരയിൽ നിന്നാവും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചനകൾ.

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. ഇപ്പോൾ തയ്യാറാക്കിയ സാധ്യതാ പട്ടികയിലുള്ളത് 20തിലേറെ പുതുമുഖങ്ങളാണ്. പത്ത് വനിതകളും ലിസ്റ്റിൽ ഉൾപ്പെട്ടു.

ലിസ്റ്റിലുള്ളവർ

 നെയ്യാറ്റിൻകര അൻസലൻ

കാട്ടാക്കട ഐ.ബി സതീഷ്
പാറശ്ശാല സി.കെ ഹരീന്ദ്രൻ
അരുവിക്കര സ്റ്റീഫൻ
നേമം വി. ശിവൻകുട്ടി
വട്ടിയൂർക്കാവ് പ്രശാന്ത്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
വാമനപുരം ഡി.കെ മുരളി
ആറ്റിങ്ങൽ ജെ.എസ് അംബിക
വർക്കല വി ജോയ്
ഇരവിപുരം എൻ നൗഷാദ്

കൊല്ലം എം മുകേഷ്
കുണ്ടറ മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എൻ ബാലഗോപാൽ
ചവറ സുജിത്ത വിജയൻ

കോന്നി ജനീഷ്‌കുമാർ
ആറന്മുള വീണ ജോർജ്

ചെങ്ങന്നൂർ സജി ചെറിയാൻ
മാവേലിക്കര എം.എസ് അരുൺകുമാർ
കായംകുളം യു പ്രതിഭ ഹരി
അമ്പലപ്പുഴ എച്ച് സലാം
ആലപ്പുഴ ടി.പി ചിത്തരഞ്ജൻ
അരൂർ ദലീമ ജോജോ

പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം അനിൽകുമാർ
ഏറ്റുമാനൂർ വി എൻ വാസവൻ

ഉടുമ്പൻ ചോല എം.എം മണി
ദേവികുളം എ രാജ

തൃക്കാക്കര ജെ ജേക്കബ്
കൊച്ചി കെ.ജെ മാക്സി
തൃപ്പൂണിത്തുറ എം സ്വരാജ്
വൈപ്പിൻ കെ.എൻ ഉണ്ണികൃഷ്ണൻ
കോതമംഗലം ആന്റണി ജോൺ

ഇരിങ്ങാലക്കുട ആർ. ബിന്ദു,
മണലൂർ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
ഗുരുവായൂർ ബേബി ജോൺ
പുതുക്കാട് കെ.കെ. രാമചന്ദ്രൻ
ചാലക്കുടി യു.പി.ജോസഫ്
ചേലക്കര എം രാധാകൃഷ്ണൻ

തൃത്താല എം.ബി രാജേഷ്
ഷൊർണൂർ സി.കെ രാജേന്ദ്രൻ
ഒറ്റപ്പാലം പി ഉണ്ണി
കോങ്ങാട് പി പി സുമോദ്
മലമ്പുഴ എ പ്രഭാകരൻ
പാലക്കാട് തീരുമാനമായില്ല
തരൂർ പി.കെ ജമീല
നെന്മാറ കെ ബാബു
ആലത്തൂർ കെ.ഡി പ്രസേനൻ

കൊയിലാണ്ടി പി സതീദേവി, കാനത്തിൽ ജമീല
പേരാമ്പ്ര ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി സച്ചിൻദേവ്
കോഴിക്കോട് നോർത്ത് തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പുർ മുഹമ്മദ് റിയാസ്
തിരുവമ്പാടി ഗിരീഷ് ജോൺ/ലിന്റോ ജോസഫ്

മാനന്തവാടി കേളു

പയ്യന്നൂർ പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി എം വിജിൻ
തളിപ്പറമ്പ് എം.വി ഗോവിന്ദൻ
അഴീക്കോട് കെ.വി സുമേഷ്
ധർമടം പിണറായി വിജയൻ
തലശ്ശേരി എ.എൻ ഷംസീർ
മട്ടന്നൂർ കെ.കെ ശൈലജ

ഉദുമ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ എം രാജഗോപാൽ