- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു മുന്നണിയ്ക്ക് നഷ്ടം ഒരു സീറ്റ്; യുഡിഎഫിന് നേട്ടം രണ്ട് സീറ്റും; പാങ്ങോട്ട് അട്ടിമറി ജയം നേടി എസ് ഡി പി ഐയും സീറ്റുണ്ടാക്കി; ശ്രീവരാഹത്തെ തോല്‍വിയില്‍ നിരാശരായ ബിജെപിക്ക് ഒരിടത്തും ജയിക്കാനായില്ല; തദ്ദേശത്തില്‍ ഇത്തവണ കണ്ടത് ഇഞ്ചോടിഞ്ച് മത്സരം; കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെ അട്ടിമറി ജയം സിപിഎം പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ നേട്ടം യുഡിഎഫിന്. 15 സീറ്റുകളില്‍ ഇടതുപക്ഷം ജയിച്ചെങ്കിലും അവര്‍ക്കൊരു സീറ്റ് നഷ്ടമായി. ഇടതു മുന്നണിയുടെ 16 സിറ്റിംഗ് സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫ് 12 ഇടത്ത് ജയിച്ചു. അവരുടെ സിറ്റിംഗ് സീറ്റുകള്‍ പത്തെണ്ണം മാത്രമായിരുന്നു. അതായത് രണ്ടു സീറ്റുകള്‍ കൂടുതല്‍ കിട്ടി. തിരുവനന്തപുരത്ത് പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. ബിജെപിക്ക് സീറ്റൊന്നും കിട്ടിയില്ല.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. കാസര്‍കോട്ടെ രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വാര്‍ഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ആകെ 30 സീറ്റുകളിലെ ഫലം നോക്കുമ്പോള്‍ ഇടതു മുന്നണിയ്ക്ക് 17 ഇടത്ത് ജയിക്കാനായി. രണ്ടിടത്ത് ജയിച്ച സ്വതന്ത്രര്‍ക്കും സിപിഎം പിന്തുണയുണ്ടായിരുന്നു. ജയിച്ച മൂന്നാമത്തെ സ്വതന്ത്രനായി രേഖപ്പെടുത്തിയിട്ടുള്ളത് എസ് ഡി പി ഐയുടെ പാങ്ങോട്ടെ വിജയമാണ്.
കോഴിക്കോട് പുറമേരി ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞല്ലൂരില്‍ യുഡിഎഫിന് അട്ടിമറി ജയം നേടി. ഇടതിന്റെ ശക്തികേന്ദ്രത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ പുതിയോട്ടില്‍ അജയനാണ് 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ കെ.പി.വിവേകിനെ പരാജയപ്പെടുത്തിയത്. ഇത് സിപിഎം പരിശോധനയ്ക്ക് വിധേയമാക്കും.
തിരുവനന്തപുരം:
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-ശ്രീവരാഹം വാര്‍ഡ് സിപിഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി.വി.ഹരികുമാര്‍ ബിജെപിയിലെ മിനിയെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കരുംകുളം. ഗ്രാമപ്പഞ്ചായത്ത്-കൊച്ചുപള്ളി- സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുള്‍ക്ക് വിജയിച്ചു
പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത്-പുളിങ്കോട്- യുഡിഎഫ് സിറ്റ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ സെയ്ദ് സബര്‍മതി 57 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്-പുലിപ്പാറ- യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ 674 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
കൊല്ലം:
കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ മഞ്ജു സാം 193 വോട്ടുകള്‍ക്ക് വിജയിച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ്-ഇതും യുഡിഎഫ് നിലനിര്‍ത്തി.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകള്‍ക്ക് വിജയിച്ചു.
കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ്-ഇതും ഇടതുപക്ഷം നിലനിര്‍ത്തി.
ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ജയാദേവി 277 വോട്ടുകള്‍ക്ക് വിജയിച്ചു.
ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.
പത്തനംതിട്ട:
പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തില്‍ എല്‍ഡിഎഫ് സ്വത.സ്ഥാനാര്‍ഥി വിജയിച്ചു. എല്‍ഡിഎഫിലെ ബിജിമോള്‍ മാത്യു മൂന്ന് വോട്ടുകള്‍ക്കാണ് വിജയിച്ചത്.
അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ പ്രീത നായര്‍ 106 വോട്ടുകള്‍ക്ക് വിജയിച്ചു.
പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്‌സി നഗര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകള്‍ക്ക് വിജയിച്ചു.
ആലപ്പുഴ:
കാവാലം ഗ്രാമപ്പഞ്ചായത്ത്-പാലോടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മംഗളാനന്ദന്‍ 171 വോട്ടുകള്‍ക്ക് വിജയിച്ചു.
മുട്ടാര്‍ ഗ്രാമപ്പഞ്ചായത്ത്-മിത്രക്കരി ഈസ്റ്റ്- യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി 15 വോട്ടുകള്‍ക്ക് വിജയിച്ചു
കോട്ടയം:
രാമപുരം ഗ്രാമപ്പഞ്ചായത്ത്-ജി.വി. സ്‌കൂള്‍ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ രജിത ബിജെപിയിലെ അശ്വതിയെ 235 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
ഇടുക്കി:
വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ ബിനു ഏഴ് വോട്ടിന് വിജയിച്ചു.
എറണാകുളം:
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി-ഈസ്റ്റ് ഹൈസ്‌കൂള്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ മോര്‍ക്കുട്ടി ചാക്കോ 65 വോട്ടിന് സിപിഎമ്മിലെ റീന ഷെരീഫിനെ പരാജയപ്പെടുത്തി.
അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മതല തെക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ എന്‍.എം.നൌഷാദ് 40 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
പൈങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-പനങ്കര വാര്‍ഡില്‍ എല്‍ഡിഫ് സ്വതന്ത്രന്‍ അമല്‍രാജ് 166 വോട്ടുകള്‍ക്ക് വിജയിച്ചു.
പായിപ്ര ഗ്രാമപ്പഞ്ചായത്ത്-നിരപ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത ജോണ്‍ 162 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശ്ശൂര്‍:
ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മാന്തോപ്പ് മാന്തോപ്പ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ ഷഹര്‍ബാന്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പാലക്കാട്:
മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാര്‍ഡില്‍ സിപിഎം ജയിച്ചു
മലപ്പുറം:
കരുളായി ഗ്രാമപ്പഞ്ചായത്ത്-ചക്കിട്ടാമല വാര്‍ഡ് യുഡിഎഫിന്. ലീഗിലെ വിപിന്‍ 397 വോട്ടുകള്‍ക്ക് വിജയിച്ചു.
തിരുനാവായ ഗ്രാമപ്പഞ്ചായത്ത്-എടക്കുളം ഈസ്റ്റ് വാര്‍ഡ് യുഡിഎഫിന്. കോണ്‍ഗ്രസിലെ അബ്ദുള്‍ ജബ്ബാര്‍ 260 വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട്:
പുറമേരി ഗ്രാമപ്പഞ്ചായത്ത്-കുഞ്ഞല്ലൂരില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതിന്റെ ശക്തികേന്ദ്രത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ പുതിയോട്ടില്‍ അജയനാണ് 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ കെ.പി.വിവേകിനെ പരാജയപ്പെടുത്തിയത്.
കണ്ണൂര്‍:
പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-താഴെ ചമ്പാട്-സിപിഎം ജയിച്ചു
കാസര്‍കോട്:
മടിക്കൈ ഗ്രാമപ്പഞ്ചായത്ത്- കോളിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കോടോം ബേളൂര്‍ഗ്രാമപ്പഞ്ചായത്ത്-അയറോട്ട്,-സിപിഎം ജയിച്ചു
കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത്-പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു