- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; വീട്ടമ്മയെ കാണാതായെന്ന് ഭർത്താവിന്റെ പരാതി; കാഞ്ഞങ്ങാട്ട് നിന്ന് ഒളിച്ചോടിയവരെ കണ്ടെത്തിയത് വടകരയിലെ വാടകവീട്ടിൽ; പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ചുപോയ കേസിൽ വീട്ടമ്മയും കാമുകനും അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയ്ക്കും കാമുകനും പിടിയിൽ. അമ്പലത്തറ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തായന്നൂർ ചെർളത്തെ കാർത്തിക നിവാസിൽ സുരേഷ്‌കുമാറിന്റെ ഭാര്യപ്രസീത(32) ,കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് പിടികൂടിയത്.
ഇരുവർക്കും എതിരെപ്രായപൂർത്തിയാക്കാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച് പോകുന്നതിന് എടുക്കുന്ന ഐ.പി.സി 317, ജുവനൈൽ ജസ്റ്റിറ്റ്സ് ആക്ട് 75 വകുപ്പുകൾ പ്രകാരമാണ് കേസ്.അമ്പലത്തറ എസ് ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹൊ സ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസീതയെ കാണാതായത്. ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തിയില്ല. ഭർത്താവ് സുരേഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോട് വടകര ചോറോട് വാടക വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടി.
അമ്പലത്തറ എസ്‌ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള തുടർന്ന് ഇവരെ പിടികൂടി.പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെൺകുട്ടികളും വിജേഷിന് നാലര വയസുള്ള പെൺകുട്ടിയുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരും തങ്ങൾക്ക് ഒരുമിച്ച് താമസിക്കണമെന്നും അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വ്യക്കമാക്കി.
ഇതോടെയാണ് പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് കുരുക്ക് മുറുകിയത്. 12 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളിലാണ് ഇരുവരും ജയിലകപ്പെട്ടിരിക്കുന്നത്. ജില്ലയിൽ അപൂർവ്വം സ്റ്റേഷനുകളിൽ മാത്രമേ ഇത്തരത്തിൽ ഒളിച്ചോടുന്ന കമിതാക്കൾക്കെതിരെ ബാലാവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി കേസെടുക്കാറുള്ളു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്