- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് വശത്ത് വൃത്തിയില്ലാതെ നിറയെ കാറുകൾ; ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബായ്; വണ്ടികളുടെ രൂപം മാറ്റിയാലും പണി കിട്ടും
ദുബായ്: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബൈയിൽ 28 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസൻസ് വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും റോഡിൽ ഏറെക്കാലമായി വൃത്തിഹീനമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിച്ചതായും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിർഹമിൽ കൂടുതൽ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ ദുബൈയിൽ നിയമമുണ്ട്.
ഈ വർഷം 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബൈ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേ കാലയളവിൽ വിവിധ മേഖലകളിലായി 6,187 മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്. പൊതുസ്ഥലത്ത് ദീർഘകാലം കഴുകാതെ കിടക്കുന്ന വൃത്തിയില്ലാത്ത വാഹനങ്ങൾക്ക് 500 ദിർഹം പിഴ ഈടാക്കാൻ സാധ്യതയുണ്ട്. അധികൃതർ മുന്നറിയിപ്പ് നൽകി 15 ദിവസത്തിനുള്ളിൽ വാഹനം വൃത്തിയാക്കിയില്ലെങ്കിൽ അവ കണ്ടുകെട്ടാനും സാധ്യതയുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ രാജ്യത്തുടനീളം അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം അനധികൃതമായി രൂപമാറ്റം വരുത്തിയ 100 വാഹനങ്ങളും 40 മോട്ടോർ സൈക്കിളുകളും ഷാർജയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ലൈസൻസില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന ശബ്ദമുണ്ടാക്കുന്ന മാറ്റങ്ങൾ നിയമലംഘനമാണെന്നും ഇത് പൊതുജനങ്ങൾക്ക് ശല്യവും മറ്റ് യാത്രക്കാർക്ക് അപകടസാധ്യതയും സൃഷ്ടിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.