- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ആസ്ഥാനത്ത് എസ്ഐയുടെ ആൾമാറാട്ടം; ഡിജിപിയുടെ ലെറ്റർപാഡ് ഉപയോഗിച്ചും ഡിവൈഎസ്പി യൂണിഫോം ധരിച്ചും തട്ടിപ്പിന് ശ്രമം; ചിലരെ വിരട്ടി പണം വാങ്ങാനും ശ്രമിച്ചതോടെ ഇന്റലിജൻസിന്റെ ശ്രദ്ധയിൽ; എസ്ഐ ജേക്കബ് സൈമൺ മനുഷ്യക്കടത്തു കേസിൽ വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: തീക്കട്ടയിൽ ഉറുമ്പരിക്കുന്നു എന്നു പറയും പോലെയാണ് കേരളാ പൊലീസിലെ കാര്യങ്ങൾ. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എസ്ഐ ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. വ്യാജരേഖകൾ അടക്കം ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്. ജനമൈത്രി പൊലീസിന്റെ അസിസ്റ്റന്റ് നോഡൽ ഓഫീസറായ ആംഡ് പൊലീസ് എസ്ഐ ജേക്കബ് സൈമണെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ സൈമണിന്റെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഡിജിപി, ക്രൈം ബ്രാഞ്ച് എഡിജിപി, ഐജിമാർ എന്നിവരുടെ പേരിൽ ജേക്കബ് സൈമൺ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തിയതാണ് ക്രൈം ബ്രാഞ്ച് പറയുന്നു. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ഉന്നത ഗുഡ് സർട്ടിഫിക്കറ്റ് നൽകാറുണ്ട്. എന്നാൽ ഉന്നത പൊലീസും അറിയാതെ അവരുടെ ഒപ്പും സീലും വച്ച് ജേക്കബ് സൈമൺ വ്യാപമായി സർഫിക്കറ്റുകൾ വിതരണം ചെയ്തു.
ചിലരെ വിരട്ടി പണം വാങ്ങാൻ ശ്രമിച്ചതോടെയാണ് ഇന്റലിജസ് ഉക്കാര്യമറിഞ്ഞ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപിയുടെ പിആർഒയെന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയും തട്ടിപ്പ് നടത്തിയന്ന വിവരം ഡിജിപിക്ക് ലഭിച്ചു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് ബോധ്യമായത്.
ഇന്നലെ രഹസ്യമായി പൊലീസ് ആസ്ഥാനത്തെ ഓഫീസും കരുനാഗപ്പള്ളിയിലെ ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തി വ്യാജ രേഖകളും സീലും, പിടികൂടി. എസ്ഐയുടെ വീട്ടിൽ നിന്നും ഡിവൈഎസ്പിയുടെ യൂണിഫോമും കിട്ടി. ഈ യൂണിഫോം ധരിച്ച് ഫോട്ടുകളുമെടുത്തുണ്ട്. ആൾമാറാട്ടം നടത്തി തട്ടിപ്പിനുവേണ്ടിയാണ് ഇതെന്ന് സംശയിക്കുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ജേക്കബ് സൈമൺ വീട്ടിൽ നിന്നും കടന്നുകളഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടായിട്ടുണ്ട്. ഉന്നതഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ജേക്കബ് സൈമണിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമനം നൽകി. മറ്റെതങ്കിലും ഉദ്യോഗസഥർക്ക് വ്യാജ രേഖ നിർമ്മാണത്തിൽ പങ്കുണ്ടോയെന്നും ക്രൈംബ്രഞ്ച് അന്വേഷിക്കുന്നുണ്ട്. കൊല്ലം ക്രൈംബ്രഞ്ച് ഡിവൈഎസ്പി ബിജുകുമാറിനാണ് അന്വേഷണ ചുമതല.
മറുനാടന് മലയാളി ബ്യൂറോ