കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. അവശരായ ഏഴ് വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റയീസ് മെഡിക്കൽ എൻജിനിയറിങ് കോച്ചിങ് സെന്ററിന്റെ പെരുമണ്ണയിലെ ഹോസ്റ്റലിൽ താമസിക്കുന്ന ഏഴ് പേർക്കാണ് അസുഖ ബാധയുള്ളത്. ശ്വാസതടസ്സവും തലവേദനയും ചർദിയുമാണ് പ്രധാനമായുമുള്ളത്. ഈ ലക്ഷണങ്ങൾ നിപായുടെയും കോവിഡിന്റെയും ആയതിനാൽ ഇതുമായി ബന്ധപ്പെട്ട പരിശോധനയും നടത്തുന്നുണ്ട്.

കൂടുതൽ അവശരായ രണ്ടുപേരെ ഐസിയുവിലേക്കും മറ്റുള്ളവരെ ഐസൊലേഷൻ വാർഡിലേക്കും മാറ്റി. ജില്ലാ കലക്ടറുടെ നേത്യത്വത്തിൽ വകുപ്പ് തലവന്മാരുടെ യോഗം ചേരുന്നുണ്ട്.