- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താമസ സ്ഥലത്ത് അനധികൃത മദ്യനിർമ്മാണവും വിൽപ്പനയും; കുവൈറ്റിൽ നാല് പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: താമസ സ്ഥലത്ത് മദ്യ നിർമ്മാണവും വിൽപനയും നടത്തിയ നാല് പ്രവാസികൾ കുവൈറ്റിൽ പിടിയിലായി. ജഹ്റയിലെ അൽ ഹജ്ജാജ് റെസ്റ്റ് ക്യാമ്പിനുള്ളിലായിരുന്നു അനധികൃത മദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നിർമ്മാണം പൂർത്തിയായി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 60,000 ബോട്ടിൽ മദ്യം, നിർമ്മാണത്തിലിരുന്ന 57 ബാരൽ അസംസ്കൃത വസ്തുക്കൾ, മദ്യ നിർമ്മാണത്തിനുപയോഗിക്കുന്ന മറ്റ് സാമഗ്രികൾ തുടങ്ങിയവ അധികൃതർ പിടിച്ചെടുത്തു.
മദ്യനിർമ്മാണവും വിൽപനയും സംബന്ധിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് പ്രൊസിക്യൂഷനിൽ നിന്ന് റെയ്ഡിനുള്ള അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. നാല് പ്രതികളെയും ഇവിടെ നിന്ന് കൈയോടെ പിടികൂടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story