- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്ത്തി ചുട്ടെരിച്ച് ഇസ്രയേൽ; ഫലസ്തീനിൽ പട്ടളമിറങ്ങിയെന്ന് വ്യാജ ട്വീറ്റ് ഇറക്കി നശിപ്പിച്ചത് ഹമാസിന്റെ രഹസ്യ ടണലുകൾ; ഗസ്സയ്ക്ക് കീഴിലൂടെ ഇസ്രയേലിനെ വരിഞ്ഞു മുറുക്കിയിരുന്ന ടണലുകളിൽ പൊളിഞ്ഞത് അനേകം ഹമാസ് തീവ്രവാദികൾ
ഗസ്സ്സ: ചൊറിയാൻ ചെന്ന് കണക്കിന് വാങ്ങിക്കൂട്ടുകയാണ് ഹമാസ് എന്ന ഭീകരവാദി സംഘടന. വ്യാഴാഴ്ച്ച ഇസ്രയേൽ ഗസ്സ്സാ മുനമ്പിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ ഹമാസിന്റെ ടണൽ നെറ്റ് വർക്ക് അപ്പാടെ തകർന്നതായാണ് വിവിധ ന്യുസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററുകളും ജെറ്റുകളും ഉൾപ്പെടുന്ന വ്യോമവ്യുഹം ഗസ്സ്സയുടെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത ബോംബാക്രമണമാണ് നടത്തിയത്. ആയിരത്തിൽ അധികം ബോംബുകളും ഷെല്ലുകളും വർഷിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇസ്രയേലിന്റെ കരസൈന്യം ഗസ്സ്സ ആക്രമിക്കുന്നു എന്ന ഒരു ട്വീറ്റർ സന്ദേശത്തിലൂടെ ഹമാസിനെ കെണിയിൽ വീഴ്ത്തിയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
ഈ വാർത്ത പുറത്തുവന്നതോടെ ഹമാസിന്റെ ഉന്നതരെല്ലാം ഭൂഗർഭ ടണലുകൾക്കുള്ളിൽ അഭയം തേടി. ഇതുതന്നെയായിരുന്നു വ്യാജ അവകാശവാദത്തിലൂടെ ഇസ്രയേൽ ഉദ്ദേശിച്ചതും. ഗസ്സ്സ നഗരത്തിനു കീഴിൽ നിർമ്മിച്ച ഭൂഗർഭ അറകളിൽ ഒളിച്ച ഹമാസിന്റെ പല ഉന്നതരും ബോംബാക്രമണത്തിൽ ടണലുകൾ തകർന്നതോടെ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം അതിർത്തി ലംഘിച്ച് കയറിയതുമില്ല. ഒരൊറ്റ ആക്രമണത്തിൽ പല പ്രമുഖരെയും ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.
ഇസ്രയേൽ അതിർത്തിവരെയെത്തുന്ന ഈ ടണൽ സംവിധാനം ഹമാസിന്റെ യുദ്ധതന്ത്രങ്ങൾ നടപ്പാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. 2014-ലെ യുദ്ധത്തിൽ ആയുധങ്ങൾ അതിർത്തിയിലേക്ക് നീക്കുവാനും, ഇസ്രയേലി സൈനികർക്ക് നേരെ ഒളിപ്പോരു നടത്താനും, ഇസ്രയേലിൽ നുഴഞ്ഞുകയറി ആക്രമണം നടത്തി ഗസ്സ്സയിലേക്ക് സുരക്ഷിതമായി മടങ്ങാനുമൊക്കെ ഈ ഭൂഗർഭ ടണൽ സംവിധാനം ഉപയോഗിച്ചിരുന്നു.
ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തെ അതിജീവിച്ച് ഉപഭോക്തൃ സാധനങ്ങൾ കള്ളക്കടത്തായി എത്തിക്കുവാൻ ഉദ്ദേശിച്ച് 2007-ലായിരുന്നു ആദ്യ ടണൽ പണികഴിപ്പിച്ച്ത്. ഗസ്സാ മുനമ്പിൽ നിന്നും ഈജിപ്ത് അതിർത്തിവരെയായിരുന്നു ഇത് നിർമ്മിച്ചത്. എന്നാൽ, അതിനു മുൻപ് 2002-ൽ തന്നെ ചില പൂർണ്ണത കൈവരിക്കാത്ത ഭൂഗർഭ സംവിധാനങ്ങൾ ഗസ്സ്സയിൽ നിലനിന്നിരുന്നു. അഞ്ച് ഇസ്രയേലി സൈനികരുടെ മരണത്തിനിടയാക്കിയ 2004 ലെ ഹമാസ് ആക്രമണത്തിൽ ഇത്തരത്തിലുള്ള ഭൂഗർഭ സംവിധാനം ഉപയോഗിച്ചിരുന്നു.
2013-ലായിരുന്നു, ഈജിപ്ത് അതിർത്തിയിൽ നിന്നും മാറി ഈ ടണൽ ഇസ്രയേൽ അതിർത്തിയിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. ഇതിൽ, ഗസ്സ്സാ-ഇസ്രയേൽ അതിർത്തിക്കടിയിലൂടെ കുറഞ്ഞത് മൂന്ന് ഭൂഗർഭ തുരങ്കങ്ങൾ എങ്കിലും ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗസ്സ്സയിൽ ഖാൻ യൂനിസ്, ജബാലിയ, എന്നീ പട്ടണങ്ങളിൽ ഈ ഗുഹാതുരങ്കങ്ങളുടെ മുഖം തുറക്കപ്പെടുന്നു. പ്രധാനമായും റോക്കറ്റുകളും മറ്റ് ആയുധങ്ങളും സുരക്ഷിതമായി ശേഖരിക്കാനാണ് ഈ തുരങ്കങ്ങൾ ഉപയോഗിക്കുന്നത്.
ഏകദേശം 90 മില്ല്യൺ ഡോളറിലധികം മുടക്കി നിർമ്മിച്ച ഈ തുരങ്കങ്ങൾ ആകാശത്തുനിന്നും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ എത്ര കഠിനമായി ശ്രമിച്ചിട്ടും ഇവ തകർക്കാൻ ഇസ്രയേലിനായിരുന്നില്ല. എന്നിരുന്നാലും 2,251 ഫലസ്തീനികളുടെയും 74 ഇസ്രയേലികളുടെയും മരണത്തിൽ കലാശിച്ച 2014-ലെ യുദ്ധത്തിൽ ഇത്തരത്തിലുള്ള 32 ടണലുകൾ നശിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അവയിൽ പലതും ഹമാസ് പുനർനിർമ്മിച്ചു. ഇത് പുനർനിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം പ്രധാനമായും എത്തിയത് ഇറാനിൽ നിന്നായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായ അതിർത്തികളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബരിയറുകൾ നിർമ്മിക്കുമ്പോൾ, ഈ ടണലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയും വികസിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു ഇസ്രയേൽ.
മറുനാടന് ഡെസ്ക്