- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകൻ മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചതോടെ അടങ്ങാത്ത പക; രാത്രി കിടന്നിട്ടും ഉറക്കമില്ല; പിന്നിട് പുറം ലോകം അറിയുന്നത് സിനിമയിൽ മാത്രം കാണുന്ന കാര്യങ്ങൾ; ഇതൊന്നും വിശ്വസിക്കാനാകാതെ തലയിൽ കൈവച്ച് പോലീസ്; ഡോക്ടർമാരുടെ വെളിപ്പെടുത്തലിൽ അമ്പരപ്പ്

കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂലിൽ, മുൻ കാമുകന്റെ കുടുംബം തകർക്കാനും പ്രതികാരം ചെയ്യാനുമായി അദ്ദേഹത്തിന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്ഐവി വൈറസ് കുത്തിവെച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയായ 34 കാരി ബി. ബോയ വസുന്ധരയാണ് കേസിലെ മുഖ്യപ്രതി. അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കൊംഗേ ജ്യോതി, ഇവരുടെ രണ്ട് മക്കൾ എന്നിവരെയും ജനുവരി 24-ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള ദേഷ്യമാണ് വസുന്ധരയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ജനുവരി 9-ന് ഉച്ചയ്ക്ക് 2.30ഓടെ ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് അപകടത്തിൽപ്പെടുത്തുകയായിരുന്നു. വിനായക് ഘാട്ടിലെ കെ.സി. കനാലിന് സമീപത്തുവെച്ചാണ് അപകടം നടന്നത്.
വീഴ്ചയിൽ പരിക്കേറ്റ യുവതിക്ക് സഹായം വാഗ്ദാനം ചെയ്താണ് വസുന്ധര ഒപ്പം കൂടിയത്. പരിക്കേറ്റ യുവതിയെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെയാണ് ബോയ വസുന്ധര എച്ച്ഐവി വൈറസ് കുത്തിവെച്ചത്. യുവതി ഒച്ചവെച്ചതോടെ വസുന്ധര സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗവേഷണ ആവശ്യത്തിനെന്ന പേരിൽ സർക്കാർ ആശുപത്രിയിലെ എച്ച്ഐവി രോഗികളിൽ നിന്നാണ് വസുന്ധര രക്തസാമ്പിളുകൾ ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
എന്നാൽ, ഫ്രിഡ്ജിലെ തണുപ്പിൽ ദിവസങ്ങളോളം എച്ച്ഐവി വൈറസിന് നിലനിൽക്കാൻ സാധിക്കാത്തതിനാൽ, വൈറസ് പകരാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. അസിസ്റ്റന്റ് പ്രൊഫസറുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി നാല് പേരെ അറസ്റ്റ് ചെയ്തത്. ഈ ഞെട്ടിക്കുന്ന സംഭവം കുർണൂലിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.


