മ്മുടെ അടുക്കളകളില്‍ വേണ്ടത്ര ശുചിത്വം പാലിക്കാതെ ഭക്ഷണം പാകം ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തെ എത്ര ദോഷകരമായി ബാധിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞയാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു ഡോക്ടര്‍ വെളിപ്പെടുത്തിയ സംഭവം. ഒരു രോഗിയുടെ എക്സ്റേ പരിശോധിക്കുമ്പോഴാണ് അയാളുടെ ശരീരമാകെ നാടവിരയുടെ മുട്ടകളാണെന്ന് കണ്ടെത്തിയത്. അരി മണികള്‍ക്ക് സമാനമായ രീതിയില്‍ ഇയാളുടെ ശരീരത്തില്‍ കണ്ട വസ്തു വിരകളുടെ മുട്ടയാണെന്ന കാര്യം പിന്നീടാണ് ഡോക്ടര്‍ക്കും മനസിലായത്.

ഡോ.സാം ഘാലി എന്ന ഡോക്ടറാണ ്തനിക്ക് ഉണ്ടായ ഈ ഭീകരാനുഭവം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ട എക്സ്റേകളില്‍ ഏറ്റവും ഭീകരമായ ഒന്നാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. മതിയായ തോതില്‍ പാചകം ചെയ്യാത്ത പന്നിമാംസം കഴിച്ചതാണ് ഇയാളുടെ ശരീരത്തില്‍ ഈ പ്രശ്നം ഉണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ മാംസത്തില്‍ നാടവിരകള്‍ ഉണ്ടായിരുന്നതാണ് ഇയാളുടെ ശരീരത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. നാടവിരയുടെ ലാര്‍വ്വകള്‍ ശരീരകോശങ്ങളില്‍ എല്ലാം സിസ്റ്റുകളായി പടര്‍ന്ന് കയറുകയും ആരോഗ്യത്തിന് കടുത്ത തകരാര്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇത് കടുത്ത തോതിലുള്ള ഇന്‍ഫെക്ഷനാണ് വഴി വെയ്ക്കുന്നത്. ഇ്ക്കാര്യത്തില്‍ ഡോ.സാംഘാലി ശക്തമായ മുന്നറിയിപ്പാണ് നമുക്ക് തരുന്നത്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കി കഴുകുക, നന്നായി പാകം ചെയ്തതിന് ശേഷം മാത്രം പന്നി മാംസം കഴിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ രോഗിയാകട്ടെ തനിക്ക് എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി ഒട്ടും ബോധവാനും

അല്ലായിരുന്നു. ഇയാളുടെ ശരീരത്തില്‍ കാണപ്പെട്ട സിസ്റ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗിയുടെ ഇടുപ്പിലും കാലിലും ഉള്ള പേശികളിലാണ് സിസ്റ്റുകള്‍ ഏറ്റവുമധികം സിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇവ തലച്ചോറിലോ നാഡീ ഞരമ്പുകളെയോ ബാധിച്ചാല്‍ രോഗിയുടെ സ്ഥിതി അതീവ ഗുരുതരമാകും. നാടവിരയുടെ മുട്ടകള്‍ രണ്ട് മാസം കൊണ്ട് വിരകളായി മാറും. ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴാണ് രോഗിയുടെ യഥാര്‍ത്ഥ ആരോഗ്യപ്രശ്നം മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് ഡോക്ടര്‍ പറയുന്നത്.

വീഴ്ചയെ തുടര്‍ന്ന് ഇടുപ്പില്‍ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ എക്സ്റേ എടുത്തത്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ലോകമെമ്പാടും അര ലക്ഷത്തോളം പേര്‍ മരിക്കുന്നു എന്നാണ് കണക്ക്.