- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; കൊലപാതകം കുടുംബകലഹത്തെത്തുടർന്നെന്ന് നിഗമനം
കൊല്ലം: കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ്് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ അസീസിയ മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഭർത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉച്ചയോടെ ഉറക്കമുണർന്ന കുട്ടികളാണ് സംഭവം ആദ്യം കണ്ടത്.പിതാവിനെ അർഥ ബോധാവസ്ഥയിലും മാതാവിനെ വായിൽ നിന്നും രക്തം വരുന്ന നിലയിലും കണ്ട കുട്ടി ഭയന്ന് നാട്ടുകാരെ വിവരം അറിയിക്കായിരുന്നു.നാട്ട് കാർ അറിയിച്ചതിനെ തുടർന്ന് കണ്ണനല്ലൂർ പൊലീന് എത്തി പ്രതി എന്ന് സംശയിക്കുന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ സ്വകര്യ ആശുപത്രിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം രാത്രി പിതാവ് കുട്ടികൾക്ക് പനി ഉണ്ടെന്ന് പറഞ്ഞ് ഗുളിക നൽകിയിരുന്നുവത്രെ .ഇത് ഉറക്ക ഗുളികആണോ എന്ന സംശയം ഉള്ളതായി പൊലീസ്പറയുന്നു.ദമ്പതികൾ തമ്മിൽ വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷൈജു ദിവസവും പിതാവ് മദ്യപിച്ചെത്തി തങ്ങളെ മർദ്ദിക്കാറുണ്ടെന്നു കുട്ടികളും ബന്ധുക്കളും പറഞ്ഞു .
അസ്വാഭാവിക മരണത്തിനാണ് കണ്ണല്ലൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.ശാസ്ത്രിയ പരിശോധനകൾക്ക് ശേഷമേ വിശദവിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് അറിയിച്ചു.മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മാർട്ടത്തിനായി ജില്ലാ ഹോസ്പിറ്റലിലേക്ക് അയച്ചു
മറുനാടന് മലയാളി ബ്യൂറോ