- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂറു സീറ്റുകളിൽ തനിച്ച് മത്സരിച്ച് നാണം കെടുന്നതിലും നല്ലത് ആറ് സീറ്റുകളിൽ മത്സരിച്ച് നൂറുശതമാനം വിജയം കൊയ്യുന്നത്; തമിഴ്നാട്ടിൽ ഡിഎംകെ നൽകിയ ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് സിപിഎമ്മും സിപിഐയും; ഇടതു പാർട്ടികൾ ലക്ഷ്യം വെക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മോഡൽ വിജയം
ചെന്നൈ: തമിഴ്നാട്ടിൽ ഇടതു കക്ഷികൾക്കുള്ള സീറ്റുകളിലും ധാരണയായതോടെ ഡിഎംകെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യം സീറ്റുവിഭജനം പൂർത്തിയാക്കി. ധാരണ അനുസരിച്ച് സിപിഎമ്മിനും സിപിഐക്കും ആറു സീറ്റുകൾ വീതമാണ് മത്സരിക്കാൻ ലഭിക്കുക. കൂടുതൽ സീറ്റുകൾ ഇരുപാർട്ടികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരു പാർട്ടികൾക്കും ആറു സീറ്റുകൾ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിൽ ഡിഎംകെ നേതൃത്വം ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെ ഇരു പാർട്ടികളും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സീറ്റുകൾ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മതവെറി പിടിച്ച ബിജെപിയും അണ്ണാഡിഎംകെയേയും തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐക്കും ആറു സീറ്റുകളാണ് ലഭിക്കുക. സഖ്യത്തിലെ മറ്റൊരു കക്ഷിയായ കോൺഗ്രസിന് 25 സീറ്റുകളാണ് ലഭിക്കുക. രാഹുൽഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസിന് 25 സീറ്റുകൾ ലഭിച്ചത്. സഖ്യത്തിലെ മറ്റു കക്ഷികളായ എംഡിഎംകെ, വിടുതലൈ ചിരുതൈഗൾ കക്ഷി, എന്നിവർക്കും ആറു സീറ്റുകൾ ലഭിച്ചു. ഐയുഎംഎല്ലിന് മൂന്നും മനിതനേയ മക്കൾ കക്ഷിക്ക് രണ്ടു സീറ്റും നൽകാൻ ധാരണയായി.
ലോക് സഭാ തെരഞ്ഞെടുപ്പിലെ പോലെ നൂറു ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഇടതു പാർട്ടികൾ ഡിഎംകെ സഖ്യത്തിൽ മത്സരിക്കുന്നത്. കേരളം കൈവിട്ടപ്പോൾ ഇടതുപാർട്ടികളെ വാരിപ്പുണർന്നത് തമിഴ്നാടായിരുന്നു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച നാലിൽ നാല് സീറ്റിലും തമിഴാനാട്ടിൽ വിജയിക്കാൻ ഇടത്പാർട്ടികൾക്ക് സാധിച്ചു. സിപിഎമ്മും സിപിഐയും തമിഴ്നാട്ടിലെ രണ്ട് വീതം സീറ്റുകളിലാണ് വിജയം കണ്ടത്. കോയമ്പത്തൂർ, മധുര എന്നീ സീറ്റുകളിൽ സിപിഎം വിജയിച്ചപ്പോൾ നാഗപ്പട്ടണത്തും തിരിപ്പൂരുമാണ് സിപിഐ വിജയിച്ചത്.
കോയമ്പത്തൂരിൽ മുൻ എംപി കൂടിയായ പിആർ നടരാജൻ 1.76 ലക്ഷം വോട്ടിന് വിജയിച്ചപ്പോൾ മധുരയിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ എസ്. വെങ്കടേശരൻ സിപിഎമ്മിനുവേണ്ടി 1.36 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മധുരയിൽ നടരാജൻ 566758 വോട്ട് നേടിയപ്പോൾ ബിജെപിയുടെ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്. 439967 വോട്ടാണ് മധുരയിൽ സിപിഎം സ്ഥാനാർത്ഥി നേടിയത്. തമിഴ്നാട്ടിലെ ഈ മികച്ച വിജയമാണ് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി സംരക്ഷിച്ചു നിർത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യമാകെ സിപിഎം മത്സരിച്ചത് 45 സീറ്റുകളും സിപിഐ 55 സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. യഥാക്രമം മൂന്നും രണ്ടും സീറ്റുകളാണ് പാർട്ടികൾക്ക് ലഭിച്ചിട്ടുള്ളത്. സിപിഐക്ക് ലഭിച്ച രണ്ട് സീറ്റും തമിഴ്നാട്ടിൽ നിന്നാണ്.
മറുനാടന് മലയാളി ബ്യൂറോ