- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗാൽവാനിലെ 20 സൈനികരുടെ വീരമൃത്യു; അതിർത്തിയിലെ കരുതലിനൊപ്പം കൂച്ചുവിലങ്ങിട്ടത് ചൈനയുടെ ഇന്ത്യൻ വിപണി ഇടപെടലുകൾക്ക്; ആപ്പുകളെ നിരോധിച്ചത് അതിർത്തി രാജ്യത്തിന് 'ആപ്പായി'; ഒടുവിൽ ഇന്ത്യൻ ആവശ്യമെല്ലാം അംഗീകരിച്ച് ചൈന; പിന്മാറ്റം ഇന്ത്യയുടെ നിലപാട് വിജയം
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യയ്ക്ക് മുമ്പിൽ ചൈന വഴങ്ങി. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിതർക്കത്തിന് അയവ് വരുമ്പോൾ കാര്യങ്ങൾ വലിയൊരു സംഘർഷത്തിലേക്ക് പോകാതെ അവസാനിപ്പിക്കാൻ കഴിയുകയാണ് ഇരു രാജ്യങ്ങൾക്കും.
ഒന്നരവർഷത്തോളം നീണ്ട കടുത്ത നിലപാടുകൾക്കൊടുവിൽ ഗോഗ്രയിൽ (പട്രോളിങ് പോയന്റ് 17എ) നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു. സംഘർഷം നിലനിന്ന ആറിൽ നാലിടങ്ങളിലും ഇതോടെ സേനാപിന്മാറ്റമായി. അവശേഷിക്കുന്നത് രണ്ടിടങ്ങളിലാണ് ഡെസ്പാങ്ങിലും ഹോട് സ്പ്രിങ്‌സിലും. ഗോഗ്രയ്ക്കു പുറമേ, ഗാൽവാൻ താഴ്‌വര, പാംഗോങ് തടാകത്തിന്റെ വടക്കൻ തീരവും തെക്കൻ തീരവും എന്നിവിടങ്ങളിലാണ് നേരത്തേ പിന്മാറ്റമുണ്ടായത്.
ചൈനയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അതിർത്തിയിലെ സംഘർഷങ്ങളോടെ ചൈനീസ് ആപ്പുകൾക്ക് പോലും ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇത് ചൈനയെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ചൈന തയ്യാറായത്. ഇതോടെ ഇന്ത്യ ഇളവുകളും നൽകി. ഇതിന്റെ ഫലവും കണ്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 70 ശതമാനം വർധിച്ചു. ഇതെല്ലാം ഈ സമാധാന നീക്കത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യൻ സൈന്യവുമായി കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ചൈനീസ് സൈനിക ഉദ്യോഗസ്ഥരും സൈനികരും കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിച്ചിരുന്നു. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്ത അഞ്ച് ചൈനീസ് അതിർത്തി ഉദ്യോഗസ്ഥർക്കും സൈനികർക്കും മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ 40ലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ നടന്ന ഏറ്റവും മോശം സംഭവമാണിത്. ഈ രക്തസാക്ഷിത്വത്തോടെയാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ തന്ത്രപരമായ നടപടികൾ എടുത്തത്. അത് ഫലം കാണുകയും ചെയ്തു.
ഗോഗ്രയിൽ നിന്നും ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് ഇരുവിഭാഗത്തെയും സൈനികർ മുൻസ്ഥിരതാവളങ്ങളിലേക്ക് മടങ്ങിയത്. ഇതായിരുന്നു ഇന്ത്യയുടെ ആവശ്യവും. ഇത് ചൈനയും അംഗീകരിച്ചു. സംഘർഷത്തിനുമുമ്പുള്ള നിലയിലേക്ക് ഗോഗ്രയെത്തിയെന്ന് വെള്ളിയാഴ്ച ഇന്ത്യൻ സൈന്യം അറിയിച്ചു. ജൂലായ് 31-ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോയിൽ നടന്ന ഇന്ത്യ-ചൈന പന്ത്രണ്ടാം കോർ കമാൻഡർ തല ചർച്ചയിലെ ധാരണാപ്രകാരമാണ് പിന്മാറ്റം.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. അതായത് ജയ്ശങ്കറിന്റെ നയതന്ത്ര ഇടപെടൽ ഫലം കണ്ടു. പി.പി. 17എ-യിലെ താത്കാലികസംവിധാനങ്ങളും നിർമ്മാണങ്ങളും ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി. ഇക്കാര്യം പരിശോധിച്ചുറപ്പുവരുത്തുകയും ചെയ്തു. 500 മീറ്റർ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്. പിൻവാങ്ങൽ കരാർ പ്രകാരം ഗോഗ്രയിലെ യഥാർഥനിയന്ത്രണരേഖ ഇരുവിഭാഗങ്ങളും നിരീക്ഷിക്കും.
പ്രശ്‌നത്തിന് അന്തിമപരിഹാരമാവും വരെ ഇരുരാജ്യങ്ങൾക്കും പട്രോളിങ് നടത്താൻ അധികാരമില്ലാത്തവിധം ഇവിടം ബഫർ സോണായി തുടരും.
മറുനാടന് മലയാളി ബ്യൂറോ