- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് വിക്കറ്റ് ജയത്തിന് മറുപടി 100 റൺസ് വിജയം; ഇന്ത്യ- ഇംഗ്ലണ്ട് 'ഫൈനൽ' ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര; ഇടവേളക്ക് മുന്നെ വിമർശനങ്ങളെ മറികടക്കാൻ കോഹ്ലിക്ക് ഇന്ന് നിർണ്ണായകം
മാഞ്ചസ്റ്റർ: ഏകദിന പരമ്പര ജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് ഓൾഡ്ട്രഫോർഡിൽ. ഓവലിൽ നടന്ന ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോൾ ലോർഡ്സിൽ ഇംഗ്ലണ്ട് കരുത്ത് കാണിച്ച് തിരിച്ചുവന്നതോടെ പരമ്പര 1-1 എന്ന നിലയിലായി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30നാണ് മാഞ്ചസ്റ്ററിൽ മത്സരം.
ഇന്ത്യയ്ക്ക് സുഖമുള്ള ഓർമകൾ നൽകുന്ന മൈതാനമല്ല ഓൾഡ് ട്രഫോർഡ്. 2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിന് എതിരെ ഇന്ത്യ തോൽവിയിലേക്ക് വീണത് ഇവിടെ വച്ചാണ്. രണ്ടാം ഏകദിനത്തിൽ നേരിട്ട ബാറ്റിങ് തകർച്ചയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യക്ക് തിരികെ വരാൻ സാധിക്കണം.
ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോഴെങ്കിലും കോഹ്ലി ഫോമിലേക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് വരുന്ന വിൻഡിസിന് എതിരായ ഏകദിന, ട്വന്റി20 പരമ്പരകൾ കോഹ്ലി കളിക്കുന്നില്ല. അതിനാൽ കോഹ്ലിയെ വീണ്ടും ക്രീസിൽ കാണാൻ സമയമെടുക്കും.
പ്ലേയിങ് ഇലവനിലേക്ക് വരുമ്പോൾ ഫാസ്റ്റ് ബൗളിങ്ങിൽ ശാർദുൽ താക്കൂറോ പ്രസിദ്ധ് കൃഷ്ണയോ എന്ന ചോദ്യം മാത്രമാണ് ഉയരുന്നത്. ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. ഓൾഡ് ട്രഫോർഡിൽ സ്പിന്നിനാണ് കൂടുതൽ പിന്തുണ ലഭിക്കുക. ഓൾഡ് ട്രഫോർഡിൽ കളിച്ച അവസാന 9 മത്സരങ്ങളിൽ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം നേടിയത്.
അതേസമയം വിമർശനങ്ങളെയെല്ലാം മറികടക്കാൻ മാഞ്ചസ്റ്ററിൽ വിസ്മയ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് വിരാട് കോലിക്ക്. ലോർഡ്‌സിലെ രണ്ടാം ഏകദിനത്തിൽ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യൻ ഇന്നിങ്‌സിൽ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളിൽ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നിൽ ജോസ് ബട്ലർ പിടികൂടുകയായിരുന്നു. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തിൽ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. ഇനിയുള്ള വിൻഡീസ് പര്യടനത്തിൽ കോലി ടീമിലുമില്ല.
സ്പോർട്സ് ഡെസ്ക്