- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജു കുട്ടിയായില്ല പരേഷ് നാഥ്! കൊലയാളിയെ കുടുക്കിയത് അതുക്ക് മേലെയുള്ള പൊലീസ് ബുദ്ധി; ഇരിക്കൂർ കൊലപാതകത്തിലെ ബുദ്ധികേന്ദ്രമായ ഗണേശിനെ തെരയുന്നു; ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡൽ റിമാൻഡിൽ
ഇരിക്കൂർ: ഇരിക്കൂർ പെരുവളത്ത് പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദൃശ്യം സിനിമാ മോഡലിൽ കൊന്ന് കുഴിച്ചിട്ട കേസിൽ ബുദ്ധി കേന്ദ്രമായ ഗണേശിനെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ജൂൺ 28നാണ് പണത്തിന് വേണ്ടി കൂടെ താമസിച്ചിരുന്ന ആഷികുൾ ഇസ്ലാമിനെ ചുറ്റികയ്ക്ക് അടിച്ചും, ശ്വാസം മുട്ടിച്ചും പരേഷ് നാഥ് മണ്ഡലും, സുഹൃത്ത് ഗണേശും കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം ആരുമറിയാതെ കുഴിച്ചിടാനുള്ള ആശയം ഗണേശിന്റെതാണെന്നാണ് പരേഷ് പൊലിസിന് നൽകിയ കുറ്റസമ്മത മൊഴി.. ഗണേശിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇയാൾ കേരളത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സുഹൃത്തുക്കൾ തന്നെ പ്രതികളായ കേസിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.മറുനാടൻ തൊഴിലാളിയായ ആഷികുൾ ഇസ്ലാമിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ തറയിൽ കുഴിച്ചുമൂടിയ പ്രതിയായ പരേഷ് വിചാരിച്ചത് താൻ ഒരിക്കലും പിടിയിലാകില്ലെന്നായിരുന്നു. എന്നാൽ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണം പ്രതിയുടെ ആത്മവിശ്വാസത്തിനും മുകളിലായിരുന്നു.
മലയാളത്തിലിറങ്ങിയ സുപ്പർ ഹിറ്റ് സിനിമ ദൃശ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു ആഷികുൾ ഇസ്ലാമിന്റെ മൃതദേഹം. കേസിൽ ഇരിക്കൂർ പൊലീസ് പിടികൂടിയ പരേഷ് നാഥ് മണ്ഡൽ ചോദ്യം ചെയ്യലിൽ 'ദൃശ്യം' മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.
ജൂൺ 28 മുതലാണ് ആഷികുൾ ഇസ്ലാമിനെ കാണാതായത്. അന്ന് തന്നെ അയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ പരേഷ് നാഥ് മണ്ഡലും, ഗണേശും നാടുവിട്ടു. എന്നാൽ അതിന് മുൻപ് ആഷികുൾ ഇസ്ലാമിനെ ഫോൺ നന്നാക്കാൻ പോയ ശേഷം കാണാനില്ലെന്ന് ഇസ്ലാമിന്റെ സഹോദരൻ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു. കണ്ണൂരിലെ മട്ടന്നൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നനിർമ്മാണ തൊഴിലാളിയായ ഇയാൾ പിന്നീട് ഇരിക്കൂർ പൊലീസിൽ പരാതി നൽക്കുകയായിരുന്നു ഒപ്പം താമസിച്ചവരെ ബന്ധപ്പെടാൻ ശ്രമിക്കാവെയാണ് അവർ മുങ്ങിയതായി പൊലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.
എന്നാൽ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്റെ ഫോൺ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടർന്ന് ടവർ ലോക്കേഷൻ പരിശോധനയിൽ ഇയാൾ മഹാരാഷ്ട്രയിൽ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം ഇസ്ലാമിന്റെ സഹോദരൻ മോമിനെയും ഒപ്പം ചേർത്ത് മഹാരാഷ്ട്രയിലേക്ക് കഴിഞ്ഞ ശനിയാഴ്ച അന്വേഷണ സംഘം പുറപ്പെട്ടത് മുംബൈയിൽ നിന്നും 100 കിലോമീറ്റർ അകലെ പാൽഗരിൽ നിന്നും പരേഷ് നാഥ് മണ്ഡലിനെ പൊലീസ് പിടികൂടിയത്.
പ്രദേശിക പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയ പൊലീസ് തിങ്കളാഴ്ചയോടെ പ്രതിയുമായി മടങ്ങിയെത്തുകയായിരുന്നു. ഇതിനു ശേഷം ഇയാൾ നൽകിയ മൊഴി പ്രകാരം കോൺക്രീറ്റു ചെയ്ത ബാത്ത് റൂം കെട്ടിടം പൊളിച്ച നീക്കിയപ്പോൾ മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.ഈ കേസിൽ ഒന്നാം പ്രതിയായ പരേഷ് നാഥ് മണ്ഡലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്