- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടക് സ്വദേശിനിയായ ദീപ്തി മർള ബിഡിഎസിന് പഠിക്കവേ സഹപാഠി അനസ് അബ്ദുൾ റഹ്മാനെ പ്രണയിച്ചു; മതംമാറി മറിയം എന്ന പേരു സ്വീകരിച്ചു കാമുകനെ വിവാഹം ചെയ്തു; ഇപ്പോൾ മംഗളുരുവിൽ വെച്ച് ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റു ചെയ്തു; ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് അന്വേഷണ ഏജൻസി
മംഗളൂരു: ലോകത്ത് ഐഎസ് എന്ന തീവ്രവാദ സംഘടനക്ക് മോശം സമയമാണ് ഇപ്പോൾ. മുഖ്യകേന്ദ്രമായ ഇറാഖിൽ നിന്നടക്കം ഇവർക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നു. കേരളത്തിൽ നിന്നടക്കം ഐഎസിലേക്ക് പോയവർ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണ് താനും. അതിനിടെ ദേശീയ അന്വേഷണ ഏജൻസി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റഉ ചെയ്തു.
ഉള്ളാൾ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മർളയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എൻഐഎ സംഘം ഉള്ളാട്ടിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടർന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാൽ ഇവരെ നിരന്തരം നീരീക്ഷിച്ച് എൻഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.
ജില്ലാ സർക്കാർ വെൻലോക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ മറിയത്തെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോകും. കുടക് സ്വദേശിനിയായ ദീപ്തി മർള മംഗളൂരുവിൽ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുൾ റഹ്മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹം കഴിക്കുന്നതും.
ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് മറിയം നേതൃത്വം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്. ഐഎസിൽ ചേർന്ന് നാടു വിട്ടു പോയ ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയുണ്ട്. ഈ കേസിലെ ഭാവി എന്താകുമെന്ന സംശയം നിലനിൽക്കേ തന്നെയാണ് മറ്റൊരു ഐഎസ് കേസ് എന്നതും ശ്രദ്ധേയമാണ്.
സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. സോണിയ നിലവിൽ അഫ്ഗാൻ ജയിലിലുണ്ടെന്നും തന്റെ മകൾ ഐഎസിൽ ചേർന്നതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നാട്ടിലേക്ക് തിരിച്ചു വരണമെന്ന് മകൾക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. മതം മാറി ഭർത്താവ് അബ്ദുൾ റാഷിദിനൊപ്പമാണ് സോണിയ നാടു വിട്ട് പോവുന്നത്. 2019 ൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. നാട്ടിലെത്തി വിചാരണ നേരിടാനും മകൾ ആഗ്രഹിക്കുന്നതായി വിജെ സെബാസ്റ്റ്യൻ സേവ്യർ നൽകിയ ഹർജിയിൽ പറയുന്നു.സോണിയ സെബാസ്റ്റ്യൻ2019 ലാണ് സോണിയ സെബാസ്റ്റ്യൻ അഫ്ഗാനിൽ സുരക്ഷാ സേനയുടെ പിടിയിലാവുന്നത്.
പിടിയിലായി രണ്ട് മാസത്തിനുള്ളിൽ തന്നെ ഇവരെയും ഒപ്പം പിടിയിലായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല എന്നീ മലയാളി സ്ത്രീകളെയും ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റ്യനും ഒപ്പം കുട്ടികളുണ്ട്.2016 ലാണ് സോണിയ സെബാസ്റ്റ്യൻ ഭർത്താവ് അബ്ദുൾ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസിൽ ചേരാൻ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ൽ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു.
എൻഐഎയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റർ മൈൻഡ് ആയിരുന്നു അബ്ദുൾ റാഷിദ് അബ്ദുല്ല.ചോദ്യം ചെയ്യലിൽ ഐഎസിൽ ചേർന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടിൽ പോവണമെന്നും ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്.' എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കുകയും വേണം. എന്റെ ഭർത്താവ് ജീവിച്ചിരിപ്പില്ല,ഭർത്താവിന്റെ കുടുംബം മാത്രമാണുള്ളത്,' സോണിയ വീഡിയോയിൽ പറയുന്നു.
തന്റെ ഭർത്താവിനും ഐഎസ് ചേർന്നതിൽ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി.' അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകൾ മസ്ജിദിൽ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തിൽ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കൽ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കൾ ഇതിൽ ഒന്നും ചെയ്തില്ല.
മറുനാടന് മലയാളി ബ്യൂറോ