കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ 'ഒന്നും അവസാനിച്ചിട്ടില്ലെന്ന്' നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾ
- Share
- Tweet
- Telegram
- LinkedIniiiii
ഗസ്സ: ഇസ്രയേൽ - ഫലസ്തീൻ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിൽ അയവില്ലാതെ തുടരവേ വടക്കൻ ഗസ്സയിൽ നിന്നും ഫലസ്തീനികൾ പലായനം തുടങ്ങി. ഗസ്സ സിറ്റിക്കു പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ ഫലസ്തീൻ കുടുംബങ്ങലാണ് പ്രാണരക്ഷാർദ്ദം പലായനം തുടങ്ങിയത്. രാത്രിയിലെ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെയാണിത്.
അതിനിടെ ഒന്നും അവസാനിച്ചില്ലെന്നും ഗസ്സയിൽ നിന്നുള്ള ഹമാസിന്റെ മിസൈൽ ആക്രമണം തുടരുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 'അവർ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു, ഞങ്ങളുടെ നഗരങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തി, അതിനൊക്കെ അവർ കനത്ത വില നൽകേണ്ടി വരും'- നെതന്യാഹു പറഞ്ഞു.
ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ഭീതി പരന്നിട്ടുണ്ട്. ഗസ്സ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണു സൂചന. ഇതുവരെ 600 റൗണ്ട് വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. തിങ്കളാഴ്ച തുടങ്ങിയ ആക്രമണപരമ്പരയിൽ ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 122 ആയി. ഇതിൽ 31 പേർ കുട്ടികളാണ്. 900ത്തിലധികം പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇതുവരെ 1800 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷയമാക്കി തൊടുത്തത്.
അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 1,800 റോക്കറ്റുകൾ അയച്ചു. ഇസ്രയേൽ സൈന്യം ഗസ്സയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. 3 വൻ പാർപ്പിടസമുച്ചയങ്ങൾ നിലം പൊത്തി. ഇതിനിടെ, ഇസ്രയേലിൽ പല പട്ടണങ്ങളിലും വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ലോഡ് പട്ടണത്തിൽ സ്ഥിതി നിയന്ത്രിക്കാൻ സൈന്യമിറങ്ങി.
കുഞ്ഞുങ്ങളെയും അത്യാവശ്യം വേണ്ട വസ്തുക്കളും കയ്യിൽപ്പിടിച്ച് ഗസ്സ നഗരത്തിന്റെ ചുറ്റുവട്ടത്തു താമസിക്കുന്ന ഫലസ്തീനികൾ
പലായനം ചെയ്യുന്നു. മേഖലയിലേക്ക് വൻതോതിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ സൈന്യം കുതിച്ചുകയറുകയാണ്. ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. കരയാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി എതിരാളികളുടെ ടണൽ ശൃംഖല തകർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പറയുന്നു.
ഇസ്രയേലിന്റെ വടക്കൻ, കിഴക്കൻ മേഖലയോടു ചേർന്ന് ഗസ്സ നഗരത്തിനു പുറത്തു താമസിക്കുന്നവരായ ഇവർ യുഎന്നിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂളുകളിലേക്കാണ് മാറുന്നത്. പിക്കപ്പ് ട്രക്കുകളിലും ഉന്തുവണ്ടികളിലും കഴുതപ്പുറത്തും നടന്നും മറ്റുമാണ് ഇവരുടെ പലായനം. തലയിണകളും പാത്രങ്ങളും പുതപ്പുകളും അത്യാവശ്യം വേണ്ട ആഹാരവും ചുമന്നാണ് യാത്ര.
ഗസ്സ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസുമായുണ്ടായ പ്രശ്‌നങ്ങൾ ഒരു യുദ്ധത്തിലേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. റിസർവ് സേനയിലുണ്ടായിരുന്ന 9000 പേരെയും തിരികെ വിളിച്ചിട്ടുണ്ട്. ഫലസ്തീനിൽനിന്ന് 1800ൽ അധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്. തിരിച്ചടിയായി ഇസ്രയേൽ സൈന്യം 600ൽ അധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കെ, ലോദിൽ യഹൂദ, അറബ് വംശജർ തമ്മിലടിച്ചു. ഇസ്രയേൽ അധിക സൈന്യത്തെ നിയോഗിച്ചെങ്കിലും ഇവിടെ സംഘർഷമുണ്ടായി.
വെസ്റ്റഖ് ബാങ്കിലേക്കും സംഘർഷം വ്യാപിച്ചിട്ടുണ്ട്. ഇവിടെ ഐഡിഎഫ് രംഗത്തിറങ്ങിയിരിക്കയാണ്. വെസ്റ്റ്ബാങ്കിൽ സംഘർഷത്തിൽ 11 ഫലസ്തീനികൾ കൂടി കൈാല്ലപ്പെട്ടു. വ്യോമാക്രമണത്തിന് പുറമെ കരസേന ആക്രമണത്തിന് സജ്ജമായി നിൽക്കുകയാണ് ഇസ്രയേൽ. വ്യോമാക്രമണത്തിൽ 30 നിലകളുള്ള മൂന്ന് ഫ്‌ളാറ്റുകൾ തരിപ്പണമായി. സൈനിക നീക്കത്തിന് വഴിയൊരുക്കാൻ വടക്കൻ ഗസ്സയിലേക്ക് കടന്ന ഇസ്രയേൽ ടാങ്കുകൾ വ്യാപക ഷെൽ വർഷം നടത്തി. ഹമാസ് നിർമ്മിച്ച ടണലുകൾ നീക്കം ചെയ്താണ് ടാങ്കുകൾ മുന്നേറുന്നത്. ഇസ്രയേൽ ആക്രമണത്തിൽ വീടുകൾ തകർന്നതോടെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ വടക്കൻ ഗസ്സയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകളിൽ അഭയം തേടി.
ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ മേധാവി അൻേറാണിയോ ഗുട്ടറസ് ഉൾപ്പെടെയുള്ളവർ ആഹ്വാനം ചെയ്തിരുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഹമാസിനെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് അഭിപ്രായപ്പെട്ട മാക്രോൺ, ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
യു.എൻ, ഖത്തർ, ഈജിപ്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങൾക്ക് ഇസ്രയേൽ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല, ഇസ്രയേലിൽ സമാധാനാന്തരീക്ഷം കൈവരിക്കുന്നത് വരെ ആക്രമണം ഇനിയും കടുപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.
കിഴക്കൻ ജറൂസലമിൽ കൂടുതൽ ഫലസ്തീനി താമസക്കാരെ ആട്ടിയോടിച്ച് പുതിയ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ ഫലസ്തീനി പ്രതിഷേധമാണ് ഇസ്രയേൽ പുതിയ ആക്രമണത്തിന് അവസരമാക്കി മാറ്റിയത്. മസ്ജിദുൽ അഖ്‌സയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര യഹൂദ ഗ്രൂപുകളും ഫലസ്തീനികൾക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതിനിടെ ഇസ്രയേൽ നഗരമായ ലോദിൽ അറബ് -യഹൂദ സംഘർഷം രൂക്ഷമാണ്. രാജ്യം ആഭ്യന്തര കലാപത്തി!!െന്റ വക്കിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് ഡെസ്ക്