- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
25 വർഷങ്ങൾക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാർത്ഥിയും; അഡ്വ. നുർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കും; കെ.പി.എ മജീദ് തിരുരങ്ങാടിയിൽ; മഞ്ഞളാംകുഴി അലി മങ്കടയിലേക്കും കെഎൻഎ ഖാദർ ഗുരുവായൂരിലേക്കും എം കെ മുനീർ കൊടുവള്ളിയിലേക്കും മാറി; പി കെ ഫിറോസ് താനൂരിൽ മത്സരിക്കും; യു സി രാമൻ കോങ്ങാട് സ്ഥാനാർത്ഥി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ് ഇക്കുറി 27 മണ്ഡലങ്ങളിലാണ് പോരിനിറങ്ങുന്നത്. കോഴിക്കോട് സൗത്തിൽ നിന്നും നൂർബിന റഷീദ് നിയമസഭയിലേക്ക് മത്സരിക്കും. ഖമറുന്നീസ അൻവർ 1996ൽ മത്സരിച്ച ശേഷം ഇതാദ്യമായാണ് ഒരു വനിത ലീഗ് ടിക്കറ്റിൽ മത്സരിക്കുന്നത്.
എംപി അബ്ദുസമദ് സമദാനി ലോക്സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുൽ വഹാബും മത്സരിക്കും. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാൽ അവിടത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
അഴിമതിക്കേസിൽ പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി കമറുദീനേയും ഒഴിവാക്കി കൊണ്ടാണ് ലീഗ് സുപ്രധാന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കുന്നമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്ന് എംഎൽഎമാർ സിറ്റിങ് സീറ്റ് വിട്ടു മറ്റു സീറ്റിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
കോഴിക്കോട് സൗത്തിൽ നിന്ന് മുൻ മന്ത്രി എം.കെ. മുനീർ മാറി ഇത്തവണ കൊടുവള്ളിയിൽ മത്സരിക്കും. പെരിന്തൽമണ്ണയിൽ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയിൽ മത്സരിക്കും. കെഎൻഎ ഖാദറിനെ ഗുരുവായൂർ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്ക് എത്തിയതോടെയാണ് കെഎൻഎ ഖാദർ മണ്ഡലം മാറുന്നത്.
സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യു.എ ലത്തീഫ്
ഏറനാട്: പി.കെ ബഷീർ
കൊണ്ടോട്ടി: ടി.വി ഇബ്രാഹീം
കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
പെരിന്തൽമണ്ണ:നജീബ് കാന്തപുരം
മങ്കട: മഞ്ഞളാംകുഴി അലി
തിരൂർ: കുറുക്കോളി മൊയ്തീൻ
താനൂർ: പി.കെ ഫിറോസ്
തിരൂരങ്ങാടി: കെ.പി.എ മജീദ്
വള്ളിക്കുന്ന്: ഹമീദ് മാസ്റ്റർ
കോഴിക്കോട് സൗത്ത്: അഡ്വ.നൂർബിന റഷീദ്
കുറ്റ്യാടി: പാറക്കൽ അബ്ദുല്ല
കൊടുവള്ളി: എം.കെ മുനീർ
കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (സ്വത)
തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്
അഴീക്കോട്: കെ.എം ഷാജി
കാസർകോട്: എൻ.എ നെല്ലിക്കുന്ന്
മഞ്ചേശ്വരം: എ.കെ.എം അഷ്റഫ്
മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ
ഗുരുവായൂർ: കെഎൻ.എ ഖാദർ
കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ
കൂത്തുപറമ്പ്: പൊട്ടൻകണ്ടി അബ്ദുല്ല
കോങ്ങാട്: യു.സി രാമൻ
പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നിവ പിന്നീട് പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ