- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് തോൽവി: മുസ്ലിംലീഗിൽ കൂട്ടനടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു; താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി; തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും
കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൽ കൂട്ടനടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി ഉണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും.
കൊല്ലം ജില്ല പ്രസിഡണ്ടിനെയും ജനറൽ സെക്രട്ടിയെ താക്കിത് ചെയ്യും. എറണാകുളം ജില്ല പ്രസിഡണ്ട് കെ എം അബ്ദുൾ മജീദിനെ നടപടിയുടെ ഭാഗമായി ശാസിക്കാനും തീരുമാനമായി. എറണാകുളത്ത് വി എ ഗഫൂറിനെ വർക്കിങ്ങ് പ്രസിഡണ്ടാക്കാനാണ് തീരുമാനം.
കോഴിക്കോട് ചേരുന്ന പ്രവർത്തക സമിതി യോഗത്തിലാണ് നടപടികൾ പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം നടപടിയിൽ തീരുമാനം എടുത്തിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിൽ നാല് സിറ്റിങ്ങ് സീറ്റുകൾ നഷ്ടപ്പെട്ടത് പ്രദേശിക ഘടകങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതാണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.മൊത്തം പന്ത്രണ്ടിടത്തെ തോൽവിയാണ് പ്രത്യേക കമ്മിറ്റി അന്വേഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ