- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവിൽ കുളിക്കവേ ജലം കലക്കി മലിനമാക്കിയത് ചെയ്ത ചോദ്യം ചെയ്ത പിതാവിനെ വെട്ടിയ കേസ്; ജംബുലിംഗം സുരേഷിന് 3.3 വർഷം തടവും 5,500 രൂപ പിഴയും
തിരുവനന്തപുരം: കുളിക്കടവിൽ കുളിക്കവേ ജലം കലക്കി മലിനമാക്കിയത് ചോദ്യം ചെയ്ത പിതാവിനെ വെട്ടിയ കേസിലെ പ്രതി ജംബുലിംഗം സുരേഷിന് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി 3. 3 വർഷം തടവും 5,500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം 4 മാസം അധിക തടവനുഭവിക്കാനും ജഡ്ജി എൽ. ജയവന്ത് ഉത്തരവിട്ടു.
അന്വേഷണം അട്ടിമറിച്ച് തൊണ്ടി വാൾ വീണ്ടെടുക്കാതെ വെള്ളം ചേർത്ത കുറ്റപത്രം ഫയൽ ചെയ്ത നെയ്യാറ്റിൻകര പൊലീസിനെ വിചാരണ കോടതി രൂക്ഷമായി വിമർശിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 32 പ്രകാരം സൂപ്പർ വൈസിങ് പൊലീസുദ്യോഗസ്ഥരായ ഡിവൈഎസ്‌പിയും എസ്‌പിയും അന്വേഷണ മേൽനോട്ടം വഹിക്കാറില്ലേയെന്നും സി ഡി ഫയൽ പരിശോധിച്ച് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നോട്ടായി സി ഡി ഫയലിൽ കുറിച്ച് നൽകാറില്ലേയെന്നും രൂക്ഷമായ ഭാഷയിൽ കോടതി ശാസിച്ചു.
സി ഡി ഫയൽ പരിശോധിച്ച് അന്വേഷണ മേൽനോട്ടം വഹിക്കാറില്ലെങ്കിൽ ഖജനാവിന് നഷ്ടം വരുത്തുന്ന എന്തിനാണ് ഇത്തരം ഉന്നത പോസ്റ്റുകൾ നിലനിർത്തുന്നതെന്നും കോടതി ചോദിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കാമെന്ന് അഡീ.പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ വിചാരണ കോടതിയെ അറിയിച്ചു.
നെയ്യാറ്റിൻകര സിഐ അനിൽകുമാറിനെ വെട്ടിയ കേസിലും പ്രതിയാണ് അനവധി ക്രൈം കേസുകളിൽ പ്രതിയായ സുരേഷ് എന്ന ജംബുലിംഗം സുരേഷ്.നെയ്യാറ്റിൻകര സ്വദേശി ചാൾസിന്റെ മകളും മരുമകളും കുളിക്കടവിൽ കുളിക്കവേ പ്രതി വെള്ളം കലക്കി മലിനമാക്കിയത് ചോദിക്കാൻ ചെന്ന ചാൾസിനെ പ്രതി വാൾകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെട്ടിയ വാൾ പൊലീസ് റിക്കവറി നടത്താതെ പ്രതിയുമായി ഒത്തുകളിച്ചതാണ് കുറ്റപത്രത്തിലെ ഐപിസി 307 (വധശ്രമം) വകുപ്പ് ഭേദഗതി വരുത്തി വകുപ്പ് 324 (ആയുധം കൊണ്ടുള്ള ദേഹോപദ്രവം) ന് കോടതി പ്രതിയെ ശിക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ