- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളവും ഇന്ധന നികുതി കുറയ്ക്കണം; ഇല്ലെങ്കിൽ സമരമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്നും സംസ്ഥാന സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
കോവിഡ് കാലത്ത് വരുമാനം നിലച്ച ജനതയുടെ ചോര കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഊറ്റിക്കുടിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇന്ധന വില കുറയ്ക്കാൻ തയാറാകണം. നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുന്ന സമരം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
Next Story