കണ്ണൂർ: ബേബി ഡാമിന്റെ കാര്യത്തിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ഇടതു മന്ത്രിമാർ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്കകത്ത് കളവു പറഞ്ഞ മന്ത്രിമാർ അവകാശ ലംഘനത്തിന് യു.ഡി.എഫ് എംഎ‍ൽഎമാർ നോട്ടീസ് നൽകുന്നതിന് മുൻപ് രാജിവയ്ക്കുന്നതാണ് മര്യാദയെന്നും സുധാകരൻ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിൽ മാപ്പു പറയുകയാണ് വേണ്ടത്. ഇത്രയും ഗുരുതരമായ ജനവിശ്വാസം തകർത്ത സംഭവം ഇതിനു മുൻപുണ്ടായില്ല. എത്ര വർഷത്തെ പഴക്കമുള്ള അണക്കെട്ടാണിത്. നൂറു വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഏതു നിമിഷവും പൊട്ടാം പഴയ സുർക്കിയും ചുണ്ണാമ്പുമാണ് ഇതിന് ഉപയോഗിച്ചത്.ബേബി ഡാമിന്റെ ഭിത്തി ബലപ്പെടുത്തുന്നതിനും 135 അടി വെള്ളം ഉയർത്തുന്നതും കേരളത്തിന്റെ ആവശ്യവുമില്ല.

അതിനു വഴിവയ്ക്കുന്നതാണ് ബേബി ഡാമിലെ ജലനിരപ്പുയർത്തുന്നത്. എന്താ ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയാത്തത്. നിങ്ങൾ മാധ്യമങ്ങൾ എന്തുകൊണ്ട് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാത്തത്.നിയമസഭയിലാണ് റോഷി അഗസ്റ്റിൻ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.രണ്ടു മന്ത്രിമാർ രണ്ടു തരത്തിലാണ് വാദങ്ങളാണ് നിയമസഭയ്ക്കകത്തു പറഞ്ഞത്.

കേരളത്തിൽ ഇത്രയും ഗുരുതരമായ ജനകീയ വിശ്വാസം തകർത്ത ഒരു സർക്കാർ വേറെയുണ്ടായില്ല കേരളത്തിന്റെ ജനങ്ങളുടെ ജീവനും സ്വത്തും പണയം വച്ചു കൊണ്ടാണ് സർക്കാർ തമിഴ്‌നാടുമായി ഒത്തുകളിച്ചത്.ബേബി ഡാമിന് 132 അടി ഉയരം കിട്ടിയാൽ അതു തമിഴ്‌നാടിന്റെ ആവശ്യമാണ് കേരളത്തിന്റെ തല്ല പുതിയ എഗ്രിമെന്റ് കേരളത്തിനെ സഹായിക്കാനല്ല തമിഴ്‌നാടിനെ സഹായിക്കാനാണ്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും പണയം വെച്ചു തമിഴ്‌നാടുമായി ഒത്തുകളിക്കുന്ന സർക്കാരിനെ നയിക്കുന്നവർക്ക് എന്തോ സാരമായ തരക്കേടുണ്ടെന്നും സുധാകരൻ പറഞ്ഞു.