കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവീസുകൾ വേണമെന്ന് കെ സുധാകരൻ എംപി. അന്തർദേശീയ വിമാനത്താവളത്തിൽനിന്നും ഹജ്ജ് തീർത്ഥാടത്തിന് അനുമതി നൽകണമെന്നും സുധാകരൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. റൂൾ 377 പ്രകാരമാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് മാത്രമാണ് അനുമതിയുള്ളത്.

കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവയും പുനഃസ്ഥാപിച്ചില്ല. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽനിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ.

തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവെ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണ്. തീർത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂർ വിമാനത്താളത്തിൽനിന്ന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.