- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും; തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും! കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരും; മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങുമെന്ന് കെ ടി ജലീൽ. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരുംമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും ജലീൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കണ്ടെന്നും വിശദമായി കാര്യങ്ങൾ സംസാരിച്ചെന്നും ജലീൽ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്നും ജലീൽ പറഞ്ഞു.
ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്‌തേനെ' എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും! മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.
ഇഡിയെ കാണുന്നതിന് മുമ്പായാണ് ജലീൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. വ്യാഴാഴ്ച കാലത്ത് ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.ആർ.നഗർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ ഉന്നയിച്ച ആരോപണത്തെ തള്ളിക്കളഞ്ഞതിന് തൊട്ടുപിറകേയാണ് മുഖ്യമന്ത്രി ജലീലിനെ വിളിപ്പിച്ചത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വിവാദത്തിൽ ഇ.ഡിക്ക് മുന്നിൽ മുസ്ലിംലീഗ് നേതാക്കൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പോകുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇ.ഡിക്ക് മുമ്പാകെ തെളിവുകൾ ഹാജരാകാനാണ് ജലീൽ കൊച്ചിയിലേക്ക് പോയത്. നാലു മണിയോടെ ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തും.
മറുനാടന് മലയാളി ബ്യൂറോ