- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ.ഡിയെ കാണും മുമ്പ് കെ.ടി.ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി; ക്ലിഫ്ഹൗസിലെത്തി പിണറായിയെ കണ്ട ശേഷം മൊഴി നൽകാൻ കൊച്ചിക്ക് പോയി ജലീൽ; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പിണറായി നടത്തുന്ന അസാധാരണ ഇടപെടൽ എന്തിന്?
തിരുവനന്തപുരം: എ.ആർ നഗർ സഹകരണബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി.ജലീൽ എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി. പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ്ഈ വിഷയത്തിൽ അസാധാരമായ വിധത്തിൽ ഇടപെടൽ നടത്തിയത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജലീൽ ഇ.ഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്.
സഹകരണബാങ്ക് തട്ടിപ്പിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയെ ജലീൽ അറിയിച്ചതായാണ് വിവരം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ജലീലിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നും ജലീൽ മുഖ്യമന്ത്രിയെ അറിയിച്ചു. എ.ആർ നഗർ സഹകരണബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിന്റെ പ്രസ്താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തുടർന്ന് സിപിഎമ്മും സഹകരണ വകുപ്പ് മന്ത്രിയും ജലീലിന്റെ നിലപാടിനെതിരെ രംഗത്തെത്തി.
ഇഡി നോട്ടീസ് അനുസരിച്ചാണ് ഇഡിക്ക മുന്നിൽ ഹാജരാകുന്നതെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു. കേസിൽ ഏഴ് തെളിവുകൾ നൽകുമെന്നും ജലീൽ വ്യക്തമാക്കി. അതേസമയം കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കാൻ എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെടി ജലീൽ പാർട്ടിയിൽ പൂർണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു.
ജലീലിന്റെ ഇഡി അനുകൂല നിലപാടിൽ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീൽ ഏറ്റെടുത്ത് ഉന്നയിച്ചത് എആർ നഗർ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോർട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം. കേന്ദ്ര ഏജൻസികൾക്ക് എതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.
എ ആർ നഗർ ബാങ്കിൽ ആദായനികുതിവകുപ്പിന്റെ റെയ്ഡിൽ 103 കോടി രൂപ കണ്ടുകെട്ടിയപ്പോഴാണ് അതിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷികിന്റെ മൂന്നുകോടിയും ഉണ്ടെന്ന വിവരം പുറത്തുവന്നത്. നിക്ഷേപത്തിന്റെ പലിശയായി 1.14 കോടി രൂപ ആഷിഖ് കൈപ്പറ്റുകയും ചെയ്തിരുന്നു. ആദായനികുതിവകുപ്പ് നോട്ടീസ് നൽകിയതിനേത്തുടർന്ന് 37 ലക്ഷം രൂപ പിഴയടച്ചതോടെ നിക്ഷേപം പിൻവലിക്കാൻ ആഷിഖിന് ആദായനികുതിവകുപ്പ് അനുമതി നൽകുകയായിരുന്നു.
എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം കാര്യക്ഷമമാണെന്നും ആദായ നികുതി. ആർബിഐ പരിധിയിൽ ഉള്ള വിഷയമാണ്. അവരാണ് അത് പരിശോധിക്കേണ്ടത് എന്നും ജലീൽ വ്യക്തമാക്കിയിരുന്നു. എആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെ ജലീലിനെ തള്ളി രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കെ ടി ജലീൽ രംഗത്ത് എത്തുന്നത്.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ മാസം രണ്ടിന് കെ ടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതൽ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീൽ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകൾ നൽകാനായി ജലീൽ ഇ ഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീൽ തെളിവുകൾ നൽകുക. ഇതിന് മുന്നോടിയായാണ് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വുരത്തിയത്.
മറുനാടന് മലയാളി ബ്യൂറോ