- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകും
കണ്ണൂർ: സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കണ്ണൂർ സർവകലാശാലവി സിയുടെ പുനർനിയമനത്തിൽ ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ടു. തന്റെ പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ ശിഷ്യനുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ അസോസിയേഷ്യറ്റ് പ്രൊഫസറായി നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു തന്നെ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
ഇതോടെ കണ്ണൂർ സർവകലാശാലയിൽ നിന്നും പടിയിറങ്ങിയ വി സിയുടെ തുടർഭരരണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗവർണർ വൈസ് ചാൻസലറുടെ കാലാവധി നീട്ടിക്കൊണ്ടിയുള്ള ഉത്തരവിൽ അടിയന്തിര പ്രധാന്യത്തോടെ ഒപ്പിട്ടതെന്നാണ് സൂചന. കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിന് തടസം നിൽക്കാതിരിക്കാൻ ഗവർണറുടെ മേൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന.
ഈ വിഷയത്തിൽ കെ. എസ്. യുവും സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ ഫോറവുംമാത്രമേ പ്രതിഷേധവുമായി രംഗത്തുള്ളതെന്നും കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. എ.ബി.വി.പിയോ, ബിജെപിയോ സി.പി. എം നേതാവിന്റെ ഭാര്യയെ പിൻവാതിൽ വഴി നിയമിക്കുന്നതിനോ, വി സിയേ വീണ്ടും തൽസ്ഥാനത്ത് കുടിയിരുത്തുന്നതിനോ ഇതുവരെ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. ഇതോടെയാണ് ഇന്ന് ജാമിയ മിലിയ്യ സർവകലാശാലയിൽ അദ്ധ്യാപക വൃത്തിയിൽ തിരിച്ചു കയറേണ്ട വി സിക്ക് വീണ്ടും കസേരയുറപ്പിക്കാൻ കളമൊരുങ്ങിയത്.
ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ട വേളയിൽ വി സി തന്റെ രണ്ടാംവരവിനു കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നു തുറന്നു പറഞ്ഞിരുന്നു.നിയമനങ്ങൾ നടത്തുമ്പോൾ സമ്മർദ്ദങ്ങളുണ്ടാകുമെന്നും വി സിക്ക് ഇതിനുള്ള അധികാരങ്ങളുണ്ടെന്നു മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ചൂണ്ടിക്കാട്ടി. താൻ മുൻപോട്ടുപോകുന്നത് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചു മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ചരിത്രത്തിൽ ആദ്യമായാണ് വി സിയെ വീണ്ടും പുനർനിയമിക്കുന്ന നടപടിയെന്നും അടുത്ത രണ്ടുവർഷത്തിനുള്ളിൽ തന്റെ സ്വപ്നപദ്ധതികൾ നടപ്പിലാക്കുമെന്നും വി സി അറിയിച്ചു. ജാമിയ മിലിയയിൽ നിന്നുള്ള ഡെപ്യൂട്ടേഷ,ൻ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ മുൻനിശ്ചയപ്രകാരം ഇന്നലെ വൈകിട്ടു തന്നെ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഡൽഹിയിലേക്കു തിരിച്ചിരുന്നു. ഡെപ്യൂട്ടേഷൻ തുടർച്ചയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം തന്നെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്