- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബം
ആലപ്പുഴ: പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത് തുടർ പഠനത്തിനായി പോകാനുള്ള കാത്തിരിപ്പിനിടെയാണ് എഴുപുന്ന സ്വദേശിനിയായ 19 കാരി കൊച്ചിയിൽ കൊല്ലപ്പെട്ടത്. നഴ്സിങ്ങിന് പൊകണമെന്ന ആഗ്രഹമായിരുന്നു. എന്നാൽ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാലും സർക്കാർ ജോലി ലഭിക്കാനും ബിരുദ പഠനത്തിന് പോകാൻ തയ്യാറാകുകയായിരുന്നു. അതിനിടയിലാണ് വില്ലനെ പോലെ ഗോകുൽ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വന്നത്. പെൺകുട്ടിയുടെ ഇളയ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായിട്ടാണ് പിതാവ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്. ഈ ഫോണിലൂടെയാണ് ഫെയ്സ് ബുക്ക് വഴി കാവുങ്കൽ ഗോകുലുമായി അടുപ്പത്തിലാകുന്നത്.
ഐ.സിഐസി ബാങ്കിന്റെ ഒരു അഭിമുഖത്തിനായാണ് എന്ന് പറഞ്ഞാണ് മകൾ പോയതെന്ന് മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. പിതാവ് പോകണ്ട എന്ന് പറഞ്ഞിരുന്നതിനാൽ കരഞ്ഞു കാലുപിടിച്ചാണ് സമ്മതം വാങ്ങിയത്. അവൻ ഭീഷണിപ്പെടുത്തിയതു കൊണ്ടാവാം അവൾ പോകേണ്ടി വന്നത്. എന്നോട് എപ്പോഴും പറയുമായിരുന്നു അമ്മാ.. ഞാൻ നിങ്ങൾ കണ്ടെത്തുന്ന ആളെയായിരിക്കും വിവാഹം കഴിക്കുക എന്ന്. വീട്ടിൽ പോലും ഏറെ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ വിധി ഇങ്ങനെയായി പോയി, എന്റെ മകളെ കൊന്നവന് പരമാവധി ശിക്ഷ കിട്ടണം എന്ന് തേങ്ങലോടെ മാതാവ് പറഞ്ഞു. ഇനി ഒരിക്കലും ഒരു മാതാപിതാക്കൾക്കും ഞങ്ങളെ പോലെ കരയാൻ ഇടവരാതിരിക്കാൻ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇത്തരം കുറ്റം ചെയ്യുന്നവരെ ജയിലിൽ അടച്ച് തീറ്റി പോറ്റാതെ തൂക്കി കൊല്ലുകയാണ് വേണ്ടതെന്നും പിതാവ് പറഞ്ഞു.
അതേ സമയം എസ്.സി, എസ്.ടി വകുപ്പ് ഈ കേസിൽ പൊലീസ് ചാർജ്ജ് ചെയ്തിട്ടില്ലെന്ന് വാർഡ് മെമ്പർ ജിജു ജോസി ആരോപിച്ചു. നിസാര വകുപ്പ് മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും മാതാപിതാക്കൾ പരാതി നൽകും. കൂടാതെ നിർദ്ധനരായ മാതാപിതാക്കൾക്ക് എല്ലാവിധ നിയമസഹായം നൽകുകയും ഒരു സംയുക്ത ആക്ഷൻ കൊൺസിൽ രൂപീകരിച്ച് കുടുംബത്തിന് നീതിലഭിക്കാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.
പെൺകുട്ടിയെയും കുടുംബത്തെ പറ്റിയും നാട്ടിൽ നല്ല മതിപ്പാണ്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നയാലാണ് കുട്ടിയുടെ പിതാവ്. ഭാര്യയും രണ്ടു കുട്ടികൾ കൂടി ഉണ്ട്. സർക്കാരിൽ നിന്നും ലഭിച്ച വീടിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. സർക്കാർ നൽകിയ തുക കൊണ്ട് പകുതിയോളം പണികൾ പൂർത്തിയാക്കി. ബാക്കി പണികൾ പൂർത്തിയാക്കാൻ ഇനിയും തുക ആവശ്യമുണ്ട്. ചെറിയ കുടിലിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലം കൂടിയാണിത്.
പെൺകുട്ടി ഫെയ്‌സ് ബുക്ക് വഴി ഒരു മാസം മുൻപാണ് ഗോകുലുമായി അടുപ്പത്തിലാകുന്നത്. പിന്നീട് പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്‌സാപ്പ് വഴി ബന്ധം നിലനിർത്തുകയുമായിരുന്നു. ഗോകുലിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി എറണാകുളത്തെത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഒരു ഓട്ടോ റിക്ഷക്കാരനാണ് ഇരുവരെയും ഹോട്ടലിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് അമിത രക്ത സ്രാവമുണ്ടായി മരണപ്പെട്ടത്. തക്ക സമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതിരുന്നതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
പെൺകുട്ടിയും യുവാവും ബുധനാഴ്ച രാവിലെ 11 നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള 'റീഗേറ്റ് ഇൻ' എന്ന ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ എത്തിയ ഉടൻ തന്നെ പെൺകുട്ടിക്ക് രക്ത സ്രാവമുണ്ടായി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ത സ്രാവം നിലച്ചില്ല. രണ്ടു മണി ആയപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണം സംഭവിച്ചു എന്നറിഞ്ഞതോടെ ഗോകുൽ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ കണ്ടെത്തുകയും ഇവിടെ നിന്നും യുവാവിന്റെ മൊബൈൽ നമ്പരും വിശദാംശങ്ങളും ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ നഗരത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് ഗോകുൽ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിലൂടെ തുടങ്ങിയ അടുപ്പം പ്രണയമായി മാറുകയായിരുന്നു. യുവതി ജോലിക്കായുള്ള അഭിമുഖത്തിനായാട്ടാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ഗോകുൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസിൽ ഏറെ നാൾ ജയിലിലായിരുന്നു. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വിളിച്ചിറക്കികൊണ്ടു വന്ന് കൂടെ താമസിപ്പിച്ചു.
നാലുമാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പെൺകുട്ടി ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം ഉപേക്ഷിച്ചു പോയി. വല്ലപ്പോഴംു മാത്രമാണ് ഇയാൾ ജോലിക്ക് പോകുന്നത്. കടലിൽ മത്സ്യബന്ധനത്തിന് പോകുകയാണ് എന്നാണ് വിവരം. ഇതിനിടയിലാണ് ഫെയ്‌സ് ബുക്ക് വഴി 19 കാരിയെ പരിചപ്പെടുന്നത്.