- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം; ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി പറഞ്ഞത് കടക്ക് പുറത്ത്'; ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിജയനെ വിമർശിച്ചതോടെ ജോലി പോയത് കണ്ണൂർ എയർപ്പോർട്ടിലെ ഉദ്യോഗസ്ഥൻ കെ.എൽ രമേശന്; സഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന സഖാക്കളുടെ കേരളം ഇങ്ങനെ
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങളോടുള്ള അസഹിഷ്ണുത നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ സുപരിചിതമാണ്. ആരോപണങ്ങൾ നേരിട്ടയാലും സോഷ്യൽ മീഡിയയിലൂടെ ആയാലും നടപടിയുറപ്പാണ് വാളയാറിൽ തുടങ്ങി ഒടുവിൽ നെയ്യാറ്റിൻകര എത്തി നിൽക്കുന്ന അനേകം നീതി നിഷേധങ്ങൾ ചോദ്യ ചിഹ്നമായി പൊതു സമൂഹത്തിൽ നിലനിൽക്കുമ്പോയും നമ്മുടെ മുഖ്യമന്ത്രിയെ വിമർശനങ്ങളിൽ നിന്ന് പൊതിഞ്ഞു പിടിക്കാൻ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മത്സരമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് വിമർശനതീതരായി ആരും തന്നെയില്ല വിമർശിക്കാൻ എന്ന പോലെ വിമർശിക്കപ്പെടാനും എല്ലാ പൗരന്മാർക്കും തുല്യവകാശമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. കേരള സർക്കാരിന്റെ വിമർശന വേട്ടയിലെ അവസാന ഇരയായി എത്തിയിരിക്കുന്നത് കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ട് ഉദ്യോഗസ്ഥൻ കെ.എൽ രമേശാണ് . 6 മാസം മുൻപ് രമേശ് ഫേസ്ബുക്കിൽ പങ്കെവെച്ച ഒരു പോസ്റ്റിൽ കമന്റ്റ്റുകളിൽ കണ്ണൂർ എയർപോർട്ട് ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു എന്ന പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കണ്ണൂർ എയർപ്പോർട്ട് മാനേജിങ് ഡയറക്ടർ വി.തുളസീദാസ്, കെ.എൽ രമേശിനെ ജോലിയിൽ നിന്ന് പിരിച്ച്വിട്ടത്.
'പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം. ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി, കടക്ക് പുറത്ത്' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമന്റുകളാണ് സർക്ക്ാരിനെയും പാർട്ടി പ്രവർത്തകരെയും ചൊടിപ്പിച്ചത്.
ജൂലൈ മാസത്തിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് വന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് രമേശ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എതിർവാദവുമായി വന്നവരുടെ കമന്റ്റ്റുകൾക്ക് മുഖ്യമന്ത്രിയെ അധിഷേപിക്കുന്ന രീതിയിൽ മറുപടി നൽകിയതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ എയർപ്പോർട്ടിലെ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ് (എ.ആർ.എഫ്.എഫ്) വിഭാഗത്തിലെ അസിസ്റ്റൻഡ് മാനേജർ കെ.എൽ രമേശിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായുള്ള ഉത്തരവ് എയർപ്പോർട്ട് മാനേജിങ് ഡയറക്ടറുടെ പേരിൽ ഡിസംബർ 22 ന് ഇറങ്ങിയത്. എയർപ്പോർട്ട് ചെയർമാനായ മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത തെറ്റിൽ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യറാകാത്ത സാഹചര്യത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. എയർപ്പോർട്ട് മാനേജ്മെന്റിന് ലഭിച്ച പരാതിയിലാണ് നടപടി എന്നാണ് എയർപ്പോർട്ട് അധികൃതരുടെ വിശദീകരണം.
കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ പിരിച്ചവിടുകയാണെന്ന കാരണമാണ് എയർപ്പോർട്ട് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്്. കേരളാ മുഖ്യമന്ത്രിയും കണ്ണൂർ ഇന്റർ നാഷണൽ എയർപ്പോർട്ട് ലിമിറ്റഡ് ചെയർമാനുമായ പിണറായി വിജയനേയും മന്ത്രിമാരെയും ജനപ്രതിനിധികളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയും കിയാലിൽ ജോലി ചെയ്തുകൊണ്ട് ചെയർമാനെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത് ആയതിനാൽ ഉദ്രോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവിശ്യപ്പെട്ടിരുന്നത്.
ഓഗസ്റ്റ് 3 നാണ് പരാതിയെ തുടർന്ന് കെ.എൽ രമേശിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയ എയർപ്പോർട്ട് മാനേജ്മെന്റ് നിയോഗിച്ച അന്വേഷണ സംഘം നംവബർ 20 റിപ്പോർട്ട് നൽകുകയുമായിരുന്നു. ഒരു മാസത്തിന് ശേഷം പിരിച്ചുവിടൽ ഉത്തരവും നൽകി. എയർപ്പോർട്ട് മാനേജ്മെന്റിന്റെ നടപടി വിവാദമായിരിക്കുകയാണ് രമേശ് മറുനാടനോട് സംസാരിക്കുന്നത്. തന്റെ അഭിപ്രായ സ്വാതന്ത്രത്തിൽ കൈകടത്താൻ കണ്ണൂർ എയർപോർട്ട് അധികൃതർക്ക് ഒരു അവകാശവുമില്ല തിരുവനന്തപുരം സ്വദേശിയായത് പത്മനാഭ സ്വാമി ക്ഷേത്രവും വിശ്വാസവും ജീവിതത്തോട് കൂടികലർന്നതിനാലാണ് കോടതി വിധിയിൽ സന്തോഷിച്ച് പോസ്റ്റ് ഇട്ടത്.
അതിൽ കണ്ണൂർ ഇന്റർ നാഷണൽ എയർപ്പോർട്ടിനെ സംബന്ധിക്കുന്നയാതൊന്നും ഇല്ലാത്തതിനാൽ കാരണകാണിക്കൽ നോട്ടീസിന് മറുപടിയായി തന്റെ നിലപാടുകളിലും അഭിപ്രായത്തിലും ഉറച്ച് നിന്നുള്ള വിശദീകരണമാണ് നൽകിയതെന്നും രമേശ് മറുനാടനോട് പറഞ്ഞു. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ച്വിട്ട സംഭവത്തിൽ എയർപ്പോർട്ട് അധികൃതർക്കെതിരെ നിയമനടപടിയുമായി മുൻപോട്ട് പോകുമെന്നും രമേശ് പറഞ്ഞു. കണ്ണൂർ എയർപ്പോർട്ടിൽ നടക്കുന്ന തിരിമറികൾക്കും, ഗുരുതരമായ സുരക്ഷാ പിഴവുകൾക്കും എതിരെ നിരന്തരമായി ശബ്ദം ഉയർത്തിയിരുന്ന തന്നെ മാനേജ്മെന്റ് പുറത്താക്കാൻ കാത്തിരിക്കുകയായിരുന്നു. സ്ഥലത്തെ പ്രദേശിക നേതാക്കളെ ഉപയോഗിച്ച് ഫേസ്ബുക്കിലെ പരമാർശത്തിനെതിരെ പരാതി നൽകിച്ചതും മാനേജ്മെന്റ് തന്നെയാണെന്നും രമേശ് ആരോപിക്കുന്നു.
കണ്ണൂർ എയർപ്പോർട്ടിൽ നടന്ന സി.എ.ജി പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എയർപോർട്ട് എം.ഡി യുടെ നേതൃത്വത്തിൽ എയർപ്പോർട്ടിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു. മാനേജ്മെന്റിന് എതിരെ സംസാരിക്കുന്ന തൊഴിലാളികളെ പുറത്താക്കുകയാണ് ഇങ്ങനെ എയർപ്പോർട്ട് മാനേജ്മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രമേശ് ഉന്നയിക്കുന്നത്. ജോലി തിരികെ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രമേശ്.
കണ്ണൂർ എയർപ്പോർട്ട് ചെയർമാനായതുകൊണ്ട് കേരള മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമായി കാണാൻ കഴിയില്ല. കേരള സർക്കാരിന്റെ പ്രവർത്തികളെ പരസ്യമായി വിമർശിക്കാൻ വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തിലേറ്റിയ പൗരന് അവകാശം നിഷേധിക്കുന്നത് ഫാസിസ്റ്റ് നടപടിയായി മാത്രമെ കാണുവാൻ കഴിയു. സേച്ഛാധിപത്യ ഭരണങ്ങളെ ഓർമിപ്പിക്കും തരത്തിലാണ് സർക്കാരിന്റെ നീക്കം തങ്ങൾക്ക് അനഭിമിതരായ ജനങ്ങളെയും ഉദ്രോഗസ്ഥവൃന്ദങ്ങളെയും അടിച്ചതൊക്കാൻ മുസ്സോളനിയും ഹിറ്റ്ലറുമൊക്കെ പിന്തുടർന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്രത്തെ തുറങ്കിലടച്ചായിരുന്നു. ഇതേ മാർഗത്തിലൂടെയാണ് കേരള സർക്കാരും പിണറായി വിജയനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കേരള പൊലീസ് ആക്ടിലെ ഭേദഗതി ശക്തമായ ജനരോഷം കാരണം പിൻവലിച്ചതിനാൽ നിയമ സഹായത്തോടെ വിമർശനങ്ങളുടെ വായടപ്പിക്കാൻ സാധിക്കില്ല. അതിനാൽ സർവ്വീസ് ചട്ടങ്ങളുടെ മറപിടിച്ച് എതിർസ്വരങ്ങളുടെ മുനയൊടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഫേസ്ബുക്കിലെ ഒരാളുടെ സ്വകാര്യ അക്കൗണ്ടിൽ ഉന്നയിച്ച വിമർശനങ്ങളോട് പോലും സർക്കാർ പ്രകടമാക്കുന്ന അസഹിഷ്ണുത ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തിന് അഭിലക്ഷണീയമല്ല. മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള കണ്ണൂർ എയർപോർട്ടിൽ നടക്കുന്ന ഗുരുതര ചട്ട ലംഘനങ്ങൾക്കെടതിരെ പരാതി പറയുന്ന ഉദ്രോഗസ്ഥർക്ക് മാത്രമാണ് കണ്ണൂർ എയർപോർട്ടിൽ ഇത്തരം പീഡനങ്ങൾ സഹിക്കേണ്ടി വരുന്നത്. നഷ്ടത്തിലേക്ക് കൂപ്പ്കുത്തുന്ന എയർപ്പോർട്ടിൽ നിക്ഷേപകരെ കബളിപ്പിക്കുന്ന പ്രവർത്തികളാണ് മാനേജ്മെന്റ് നടത്തുന്നത്.