- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷിഖിന് ഉണ്ടായിരുന്നത് ഒരു കോടി രൂപയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത; വീട് ജപ്തി ഭീഷണിയിലും; സ്ഥലം വിറ്റു കടംവീട്ടാൻ നോക്കിയ ശ്രമവും പരാജയമായി; കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ട് കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു ചാർക്കോൾ പുകച്ച് വിഷവാതകമാക്കി; കൊടുങ്ങല്ലൂരിനെ നടുക്കിയ ദുരന്തം ഇങ്ങനെ
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് നിഗമനത്തിൽ പൊലീസ്. കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് മരിച്ച നിലയിലാണ് ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെ കണ്ടെത്തിയത്.
വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാർഥങ്ങൾ നൽകുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു. ആഷിഖ് ത്ന്നെ എല്ലാ ആസൂത്രണം ചെയ്തിരുന്നു എന്നാണ ലഭിക്കുന്ന വിവരം.
വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങൾ നിരന്തരം പങ്കുവച്ചിരുന്ന ഇവർ ദിവസങ്ങളായി അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുനില വീടിന്റെ മുകൾനിലയിലായിരുന്നു ആഷിഫും കുടുംബവും താമസിച്ചിരുന്നത്. രാവിലെ ഒമ്പതുമണിയായിട്ടും ആഷിഫും ഭാര്യയും മക്കളും മുറിക്കുള്ളിൽനിന്ന് പുറത്തുവന്നില്ല. ഇതോടെ താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകൾനിലയിലേക്ക് പോയി പരിശോധിച്ചു. എന്നാൽ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ എന്തോ കത്തിച്ചുവെച്ചതിന്റെ പുക നിറഞ്ഞതായും ഇവർ പറഞ്ഞിരുന്നു.
വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് കൊടുങ്ങല്ലൂർ പൊലീസു വ്യക്തമാക്കി. വിഷവാതകം ഉണ്ടാക്കാൻ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിവെച്ചിരുന്നതായും സൂചനയുണ്ട്. അടച്ചിട്ട മുറിക്കുള്ളിൽ ചാർക്കോൾ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് തയ്യാറാക്കി വെച്ചിരുന്നതായും ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണം സംഭവിച്ചെന്നുമാണ് നിഗമനം.
കിടപ്പുമുറിയിലെ ജനലുകളെല്ലാം അടച്ചിട്ടനിലയിലായിരുന്നു. എയർഹോളുകളും മറ്റും ടേപ്പ് ഒട്ടിച്ച് അടച്ചിരുന്നു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനഫലവും ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കൂ. ഒരു സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരനായിരുന്നു ആഷിഫ്. ഇവരുടെ വീടിന് മാത്രം ഏകദേശം ഒരു കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. വീടിന് ജപ്തി നോട്ടീസും എത്തിയിരുന്നതായും സൂചനയുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ