- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ബിസിനസിൽ സോണിക്ക് ഉണ്ടായിരുന്നത് രണ്ട് കോടിയുടെ ബാധ്യത; വെള്ളിയാഴ്ച വേലക്കാരിയോട് ഇനി പണിക്ക് വരണ്ട എന്ന് പറഞ്ഞതുകൊലപാതകം ആസൂത്രണം ചെയത ശേഷം; ജനാലയിലൂടെ മുറിക്കുള്ളിൽ മൃതദേഹങ്ങൾ കണ്ടത് സമീപ വാസി; കോന്നിയിലെ കുടുംബത്തിന്റെ മരണത്തിൽ ബാഹ്യഇടപെടൽ സംശയിക്കാതെ പൊലീസ്
കോന്നി: വർഷങ്ങളോളം മക്കളില്ലാതിരുന്നതിന്റെ വേദനയിൽ ദത്തെടുത്ത മകനെയും ഒപ്പം ഭാര്യയെയും വെട്ടിക്കൊന്ന ശേഷമാണ് കോന്നി പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സ്‌കറിയ (52 ) തൂങ്ങി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് സോണിയെ മുറിക്കുള്ളിൽ തൂങ്ങിയും ഭാര്യ റീന (44), ദത്തുപുത്രൻ റയാൻ (എട്ട ) എന്നിവരെ വെട്ടേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷാദരോഗം സോണിക്ക് വലിയതോതിൽ ഉണ്ടായിരുന്നതായാണ് സൂചന. സാമ്പത്തിക ബാധ്യതകളും അലട്ടിയിരുന്നു. സോണി കൊലപാതകത്തിനായി പ്ലാനിങ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്‌ച്ച വീട്ടുവേലക്കാരിയോട് അടുത്ത ദിവസങ്ങളിൽ വീട്ടിൽ വരേണ്ടയെന്നും കൊല്ലത്തു പോവുകയാണെന്നും സോണി പറഞ്ഞിരുന്നു. ഒരു ബന്ധുവിന് കൊല്ലത്തു പോകുന്നു എന്ന് സന്ദേശവും അയക്കുകയുണ്ടായി.
വിദേശത്തായിരുന്ന സോണി അടുത്തിടെയാണ് നാട്ടിലെത്തിയത്. കുവൈറ്റിൽ ഇയാൾക്ക് ഉണ്ടായിരുന്ന ബിസിനസിൽ രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു എങ്കിലും സാമ്പത്തിക ബാധ്യത ഉള്ളതായി അറിവില്ല അടുത്തിടെ സോണി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിൽസയിലായിരുന്നു. സോണിയുടെ പിതാവ് അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മനോരോഗവും സാമ്പത്തിക ബാധ്യതയും അലട്ടിയിരുന്ന സോണി ഭാര്യയെയും മകനെയും കൊന്ന് ജീവനൊടുക്കിയെന്നും ബാഹ്യഇടപെടലിന് സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ വീടിനു പുറത്തു കാണാനില്ലായിരുന്നു. ബന്ധുക്കൾ ഫോൺ ചെയ്‌തെങ്കിലും എടുത്തിരുന്നില്ല. സമീപവാസി ഞായറാഴ്ച രാവിലെ വീട്ടിലെത്തി ജനാലയിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു പൊലീസെത്തി അടച്ചിട്ടിരുന്ന വീടിന്റെ മുൻപിലെ ഗ്രില്ലിന്റെ താഴ് പൊളിച്ചാണ് അകത്തു കടന്നത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സംഭവ സ്ഥലത്തെത്തി പരീശോധനകൾ നടത്തി. അടൂർ ഡി.വൈഎസ്‌പി ആർ ബിനു, കോന്നി പൊലീസ് ഇൻസ്‌പെക്ടർ ജി. അരുൺ, എസ്ഐ സാജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്ുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്