- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയതിന്റെ ആഘാതത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ
കോട്ടയം: കൊട്ടാരക്കര നീലേശ്വരത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു ദുരന്ത വാർത്ത കൂടി. കോട്ടയത്തെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യാശ്രമം നടത്തി, രണ്ടുപേർ മരിച്ചു. കോട്ടയം ബ്രഹ്മമംഗലത്ത് സുകുമാരന്റെ ഭാര്യ സീന(54), മൂത്തമകൾ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവർ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്. അടുത്തിടെ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെൺകുട്ടികളും അടുത്തിടെ മാനസിക ചികിത്സ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story